ലഹരി; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 68 ശതമാനം കേസെടുത്തു: ഋഷിരാജ് സിങ്
നിലമ്പൂര്‍: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 68 ശതമാനം കേസുകള്‍ ഈ വര്‍ഷം ഇതുവരെ ലഹരിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു എടുത്തിട്ടുണ്ടെന്ന് സംസ്ഥാന എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. ജില്ലാ ട്രോമാകെയറിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്തും പൊലിസ്, എക്സൈസ്, ആരോഗ്യവകുപ്പുകളുമായി ചേര്‍ന്നു തുടങ്ങുന്ന ലഹരിമുക്ത കാംപയിന് ബോധവല്‍ക്കരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടങ്ങളില്‍ ആദ്യമെത്തുന്ന ഡ്രൈവര്‍മാര്‍, ചെറിയ വഴിയോരകച്ചവടക്കാര്‍ പോര്‍ട്ടര്‍മാര്‍ എന്നിവരെ ട്രോമാകെയറില്‍ അംഗങ്ങളാക്കുന്നതു ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ചടങ്ങ് പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മഞ്ചേരി ചിന്മയ സ്കൂള്‍ അവതരിപ്പിച്ച നാടകവും എക്സൈസ് ജീവനക്കാരന് കെ. ഗണേശന്റെ കവിതയ്ക്കനുസരിച്ച് മഹേഷ് ചിത്രവര്‍ണത്തിന്റെ ചിത്രരചനയും നടന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്, പി.വി ഹംസ, പി.വി അബ്ദുല്‍ വഹാബ്, ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്, ഡോ. ഷാജു തോമസ്, ഡോ. മുഹമ്മദ് നജീബ്, ആര്യാടന് ഷൗക്കത്ത്, എക്സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."