HOME
DETAILS
MAL
തെരുവുനായകള്ക്കെതിരേ 'ശബ്ദമുയര്‍ന്നില്ല'; യോഗത്തില്‍ ബഹളം
backup
August 31 2016 | 21:08 PM
മലപ്പുറം: തെരുവുനായകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്നലെ മലപ്പുറം ഡി.ടി.പി.സി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബഹളം. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും സെക്രട്ടറിമാരും വൈറ്റിനറി ഡോക്ടര്‍മാരും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിനെത്തിയിരുന്നു.
എന്നാല്‍, ഇരുനൂറിലധികം പേര് പങ്കെടുത്ത യോഗത്തില്‍ മൈക്ക് ഉണ്ടായിരുന്നില്ല. തുടര്‍ന്നു യോഗത്തില്‍ പങ്കെടുക്കാനെത്തിയവര്‍ ബഹളംവച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറടക്കമുള്ള ഉദ്യോഗസ്ഥര്‍ ഇടപെട്ടു മൈക്ക് സംഘടിപ്പിച്ചതിനു ശേഷമാണ് യോഗ നടപടികള്‍ ആംഭിച്ചത്. ഡി.ടി.പി.സി ഹാളില്‍ മൈക്കില്ലാത്ത വിവരം മുന്‍കൂട്ടി അറിയാതിരുന്നതുമൂലമാണ് മൈക്ക് സംഘടിപ്പിക്കാതിരുന്നതെന്നാണ് സംഘാടകരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."