HOME
DETAILS

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

  
Web Desk
October 13, 2024 | 7:55 AM

Israels Blockade and Bombings in Gaza Lead to Civilian Casualties Amidst International Condemnation

ഗസ്സ/ബെയ്‌റൂത്ത്: ബോംബ് വര്‍ഷിച്ച് കൊന്നു മതിവരാതെ പട്ടിണിക്കിട്ടും മനുഷ്യരെ കൊന്നൊടുക്കി ഇസ്‌റാഈല്‍. വടക്കന്‍ ഗസ്സയില്‍ കഴിഞ്ഞ എട്ടുദിവസമായി ഇസ്‌റാഈല്‍ തുടരുന്ന ഉപരോധത്തില്‍ 200 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിശന്നു മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പെടുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. ജനങ്ങളെ പൂര്‍ണമായും വടക്കന്‍ ഗസ്സയില്‍നിന്ന് പുറന്തള്ളുകയെന്ന പദ്ധതിയുടെ ഭാഗമാണ് പുതിയ ഉപരോധം. 
 
സിവിലിയന്‍ കുരുതി ഒഴിവാക്കണമെന്ന യു.എന്നിന്റെയും ലോകരാജ്യങ്ങളുടേയും ആഹ്വാനം തള്ളിയാണ്  ഇസ്‌റാഈലിന്റെ നരനായാട്ട്. ഉപരോധത്തോടൊപ്പം വ്യാപക ആക്രമണവും തുടരുകയാണ് ഇസ്‌റാഈല്‍. വടക്കന്‍ ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ മാത്രം 30 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തേക്ക് വരുന്നതില്‍നിന്ന് ആംബുലന്‍സുകളെയും മറ്റും സൈന്യം വിലക്കി.

അതേസമയം, ഇസ്‌റാഈലിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് തുടരുമെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാന്‍ പ്രതികരിച്ചു.
 
ഇതുകൂടാതെ, ദക്ഷിണ ലബനാനിലും ബെയ്‌റൂത്തിലും ഇസ്‌റാഈല്‍ നിരവധി ആക്രമണങ്ങള്‍ നടത്തി. അതേസമയം, രണ്ടാഴ്ച പിന്നിട്ടിട്ടും ഇസ്‌റാഈല്‍ കരസേനയ്ക്ക് ലബനാനില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് ഇസ്‌റാഈലിന് തിരിച്ചടിയാണ്.  ഹിസ്ബുല്ലയുടെ ശക്തമായ പ്രതിരോധമാണ് കാരണം. സൈനിക മുന്നേറ്റം പരാജയപ്പെട്ടതിന്റെ നിരാശയാണ് സിവിലിയന്‍ കുരുതിക്ക് ഇസ്‌റാഈലിനെ പേരിപ്പിക്കുന്നതെന്ന് ഹിസ്ബുല്ല കുറ്റപ്പെടുത്തി.

അതിനിടെ പൊരുതുന്ന ലബനാന് പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖലിബാഫ് വിമാനമാര്‍ഗം ബെയ്‌റൂത്തില്‍ എത്തി. ബെയ്‌റൂത്തിലേക്ക് ഇറാന്‍ വക ഒരു വിമാനവും അനുവദിക്കില്ലെന്ന ഇസ്‌റാഈല്‍ ഭീഷണി മറികടന്നാണ് സ്പീക്കറുടെ സന്ദര്‍ശനം. ഹിസ്ബുല്ല നേതാക്കളുമായുള്‍പ്പെടെ ഇറാന്‍ സ്പീക്കര്‍ ചര്‍ച്ച നടത്തി. പ്രതിസന്ധിഘട്ടത്തില്‍ ലബനാന്‍ ജനതക്കൊപ്പം നിലയുറപ്പിക്കുമെന്ന് ഇറാന്‍ സ്പീക്കര്‍ വീണ്ടും വ്യക്തമാക്കി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  2 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  2 days ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  2 days ago
No Image

ആഡംബര യാത്രയ്ക്ക് പുതിയ മുഖം; 'ഡ്രീം ഓഫ് ദി ഡെസേർട്ട്' ട്രെയിനുമായി സഊദി

Saudi-arabia
  •  2 days ago
No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  2 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  2 days ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  2 days ago
No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  2 days ago