സ്ത്രീപക്ഷ ചർച്ചയുമായി മലബാർ വിങ്ങ് ‘പെണ്മ’
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം സ്ത്രീകൾക്കുവേണ്ടി സംഘടിപ്പിച്ച സെമിനാർ ‘പെണ്മ’ ശ്രദ്ധേയമായി. ഒമാനിലെ വിവിധ മേഖലകളിൽ പ്രഗത്ഭരായ വനിതകൾ നയിച്ച പരിപാടിയിൽ ‘സെൽഫ് ലവ് , സെൽഫ് കോൺഫിഡൻസ് , മീ ടൈം , തുടങ്ങിയ വിഷയങ്ങളിലൂന്നി ചർച്ചകൾ നടന്നു. “പെണ്മയിലൂടെ സ്ത്രീകൾക്ക് സ്വയം തിരിച്ചറിയാനും സ്നേഹിക്കാനും കഴിയട്ടെ ” എന്ന ആശംസകളോടെ ഇന്ത്യൻ സോഷ്യൽ ക്ലബ് വനിത കോർഡിനേറ്ററും മലബാർവിങ് ഓബ്സർവറും ആയ ശ്രീ. മറിയം ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രഭാഷകരുടെ പ്രചോദനാത്മകമായ വാക്കുകളിലൂടെ സ്ത്രീകളെ ശക്തിപ്പെടുത്തുന്ന ഒരു പരിസ്ഥിതി സൃഷ്ടിക്കുകയായിരുന്നു പെണ്മയുടെ ലക്ഷ്യം എന്ന് മലബാർ വിങ്ങ് വനിത കോർഡിനേറ്റർ ജസ് ല മുഹമ്മദ് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു .
ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പടിപാടിയിൽ സ്ത്രീകളുടെ ആത്മവിശ്വാസം വളർത്തുന്ന വിഷയങ്ങളിലൂന്നി ഓരോ വ്യക്തിയുടേയും ആന്തരിക സൗന്ദര്യം തിരിച്ചറിയുന്നതിനും സ്വയം പ്രീതികരം അനുഭവിക്കാനും പ്രേരണയാകുന്ന മൂല്യങ്ങളെ കുറിച്ചും ഒപ്പം ജീവിതത്തിൽ നേരിടേണ്ടി വരുന്ന എല്ലാ അവസ്ഥകളിലും ധൈര്യം കണ്ടെത്താൻ ഓർമിപ്പിച്ചുകൊണ്ടും സ്വന്തം കഴിവുകളെ വിലമതിക്കാൻ പഠിപ്പിച്ചുമാണ് സെമിനാർ നടന്നത് .
അമ്മു വള്ളിക്കാട് (എഴുത്തുകാരി), ഡോ. ഷിഫാന ആറ്റൂർ, ഷെറീന റഫീഖ് (ഫോട്ടോഗ്രാഫർ), ബിന്ദ്യാ ബാലൻ , മർവ്വ ഷിറിൻ മുഷ്തക്ക് (സംരംഭക) തുടങ്ങിയവർ അവരുടെ ജീവിതാനുഭവങ്ങൾ വഴി സമൂഹത്തിലെ സ്ത്രീകളുടെ അനുഭവങ്ങൾ എങ്ങനെ പ്രതിഫലിക്കപ്പെടുന്നു എന്നത് മനോഹരമായി വിശദീകരിച്ചു. മലബാർ വിങ്ങ് കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം, കോകൺവീനർ സിദ്ധിക് ഹസ്സൻ , തജുദ്ദീൻ , നിധീഷ് മാണി , അനീഷ് കടവിൽ, ജസ്ല മുഹമ്മദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി, അഞ്ചൽ റഹീം പരിപാടി അവതാരകയായി . മലബാർ വിങ്ങ് പ്രധിനിധി ജാസ്മിൻ നിഷാദ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."