തൊഴിലുറപ്പിന്റെ വഴിയേ ചോലനായിക്കരും
കരുളായി: ഉള്‍വനത്തില്‍ അധിവസിക്കുന്ന ഗുഹാസികളായ ചോലനായിക്കരും ഇനി മുതല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കാളികളാകും. മാഞ്ചീരി കോളനിയിലുള്ള ചോലനായിക്കരെയാണ് പദ്ധതിയില്‍ ചേര്‍ത്തു മസ്‌ട്രോള്‍ തയാറാക്കി ഇന്നലെ മുതല്‍ തൊഴില്‍ നല്‍കിയത്. മാഞ്ചീരിയിലും സമീപവനത്തിനുള്ളിലെ അളകളില്‍ കഴിയുന്നവര്‍ക്കുമാണ് തൊഴില്‍ നല്‍കിയിട്ടുള്ളത്.
പലര്‍ക്കും ബാങ്ക് അക്കൗണ്ട@് ഇല്ലാത്തതിനാലും ഇവിടെയെത്തിപ്പെടാനുള്ള പ്രയാസം കാരണവുമായിരുന്നു ഇതുവരെ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ നല്‍കാതിരുന്നത്. തുടര്‍ന്നു തൊഴിലെടുക്കാന്‍ തയാറുള്ള എല്ലാവര്‍ക്കും ഗ്രാമീണ്‍ബാങ്കില്‍നിന്ന് അക്കൗണ്ട@് തുടങ്ങിയ ശേഷമാണ് പ്രവൃത്തി നല്‍കിയത്. ആദ്യഘട്ടത്തില്‍ മാഞ്ചീരി കോളനി ഭൂമി വികസന പ്രവര്‍ത്തനമാണ് കോളനിയില്‍ നടപ്പാക്കുന്നത്. ഇതിനായി 950 തൊഴിദിനങ്ങളാണ് നല്‍കിയിട്ടുള്ളത്. പതിനാലു പേരാണ് ആദ്യദിവസം തൊഴിലെടുക്കാനെത്തിയത്.
ആറു മാസം മുന്‍പു വനത്തിനുള്ളിലെ മു@ണ്ടക്കടവ് കോളനിയിലും തൊഴിലുറപ്പ് പ്രവൃത്തി നല്‍കിയിരുന്നു. ഇപ്പോള്‍ മാഞ്ചീരിയില്‍ക്കൂടിയായതോടെ വനത്തിനുള്ളിലെ എല്ലാ കോളനികളിലും തൊഴിലുറപ്പ് പദ്ധതിയായി. മാഞ്ചീരിയിലെ തൊഴിലുറപ്പ് പ്രവര്‍ത്തി ഉദ്ഘാടനം കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഷെരീഫ, കെ. മനോജ്, കെ. മിനി, ലിസ്സി ജോസ്, കെ. ഉഷ, കദീജ ഉസ്മാന്‍, നെടുങ്കയം ഡെപ്യൂട്ടി റേഞ്ചര്‍ ഡി. ഹരിലാല്‍, എന്‍.ആര്‍.ജി.എസ് ജീവനക്കാരായ മൈമൂന, നേഹ, റഫീഖ്, പ്രമോടര്‍ സി.ബി മാധവന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."