HOME
DETAILS

ഗ്ലോബൽ വില്ലേജിന്റെ വാതിലുകൾ 16ന് തുറക്കും

  
Web Desk
October 14 2024 | 03:10 AM

The doors of the Global Village will open on the 16th

ദുബൈ: സന്ദർശകർ കാത്തിരുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കുടുംബ, വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ വാതിലുകൾ ഈ മാസം16ന് തുറക്കും. താമസക്കാർക്കും വിനോദ സഞ്ചാര അതിഥികൾക്കും 29ആമത് സീണണിൽ കൂടുതൽ ഹൃദയസ്പർശിയായ അനുഭവങ്ങളാണ് സമ്മാനിക്കുകയെന്ന് അധികൃതർ അറിയിച്ചു. 

ഗ്ലോബൽ വില്ലേജിലേക്കുള്ള ടിക്കറ്റിന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർധനയുണ്ട്. മുൻ സീസണിൽ സാധാരണ ദിവസങ്ങളിലെ ടിക്കറ്റ് 22.50 ദിർഹമിന് ഓൺലൈനിൽ ലഭ്യമായിരുന്നു. കൂടാതെ, ഏത് ദിവസത്തെ പാസുകൾക്കും 27 ദിർഹമിന് ബുക്കിങ് നടത്താമായിരുന്നു. 
എന്നാൽ, ഇപ്പോൾ സാധാരണ ദിവസത്തെ ടിക്കറ്റിന് (ഞായർ മുതൽ വ്യാഴം വരെ, പൊതു അവധി ദിനങ്ങൾ ഒഴികെ) 25 ദിർഹമാണ് നിരക്ക്. ഏത് ദിവസത്തേയ്ക്കുമുള്ള ടിക്കറ്റിന് 30 ദിർഹമുമാണ് നിരക്ക്. 

3 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കും 65 വയസ്സിനു മുകളിലുള്ള മുതിർന്നവർക്കും നിശ്ചയ ദാർഢ്യ(ഭിന്നശേഷി)ക്കാർക്കും പ്രവേശനം സൗജന്യമാണ്.  പുതിയ ലിമിറ്റഡ് എഡിഷൻ വി.ഐ.പി ടിക്കറ്റ് പാക്കേജുകൾ സെപ്റ്റംബർ 24 മുതൽ പ്രീ-ബുക്കിങ്ങ്നായി തുറന്നിരുന്നു. 

ഈ വർഷത്തെ പായ്ക്കുകൾ ഇപ്രകാരമാണ്: 4,745 ദിർഹം വിലയുള്ള മെഗാ ഗോൾഡ് പായ്ക്ക്: ഗ്ലോബൽ വില്ലേജ് ഗോൾഡ് വി.ഐ.പി പായ്ക്ക്   ദുബൈ പാർക്ക്‌സ് ആൻഡ് റിസോർട്ട്‌സ് അൾട്ടിമേറ്റ് പ്ലാറ്റിനം പ്ലസ് വാർഷിക പാസ്. 3,245 വിലയുള്ള മെഗാ സിൽവർ പായ്ക്ക്: ഗ്ലോബൽ വില്ലേജ് സിൽവർ വി.ഐ.പി പായ്ക്ക്   ദുബൈ പാർക്സ് ആൻഡ് റിസോർട്സ് അൾട്ടിമേറ്റ് പ്ലാറ്റിനം വാർഷിക പാസ്. ഈ പായ്ക്കുകൾ ഡി.പി.ആറിലേക്ക് അൾട്ടിമേറ്റ് പ്ലാറ്റിനം വാർഷിക പാസും നൽകുന്നു.

ഇത് ഉടമകൾക്ക് എല്ലാ പാർക്കുകളിലേക്കും ഗ്രീൻ പ്ലാൻ്റിലേക്കും പരിധികളില്ലാതെ പ്രവേശിക്കാൻ അനുമതി നൽകുന്നു. കൂടാതെ, ലാപിറ്റ ഹോട്ടൽ, ലെഗോ ലാൻഡ് ഹോട്ടലിൽ 20 ശതമാനം കിഴിവും ലഭിക്കും. ക്ലാസിക് വി.ഐ.പി പായ്ക്കുകൾ 7,350 ദിർഹമിന് വാങ്ങാൻ ലഭ്യമായ ഡയമണ്ട് വി.ഐ.പി പായ്ക്കിനൊപ്പം തിരിച്ചെത്തിയിരിക്കുന്നു. പ്ലാറ്റിനം പായ്ക്ക് 3,100 ദിർഹമിന് വിൽപ്പനയ്‌ക്കുണ്ടായിരുന്നു. ഗോൾഡ് പാക്കിന് 2,350 ദിർഹമും സിൽവർ പാക്കിന് 1,750 ദിർഹമുമാണ് വില. 

ഉദ്ഘാടന ദിവസമായ ഒക്ടോബർ 16ന് ഗ്ലോബൽ വില്ലേജ് വൈകിട്ട് 6 മുതൽ പുലർച്ചെ 12 വരെ തുറന്നിരിക്കും. ആദ്യ ദിവസം ഒഴികെ, ഞായറാഴ്ച മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ ഗ്ലോബൽ വില്ലേജിൻ്റെ പതിവ് സമയം വൈകിട്ട് 4 മുതൽ 12 മണി വരെയാണ്. വ്യാഴം, വെള്ളി, ശനി, പൊതു അവധി ദിവസങ്ങളിൽ പുലർച്ചെ 1 മണി വരെ തുറന്നിരിക്കും.ഈ വർഷം, ഗ്ലോബൽ വില്ലേജ് പുതിയ ആകർഷണങ്ങളും പുതിയ ആശയങ്ങളുമായാണ് എത്തുന്നത്. റെയിൽവേ മാർക്കറ്റ്, ഫ്ലോട്ടിങ് മാർക്കറ്റ്, ഫിയസ്റ്റ സ്ട്രീറ്റ് എന്നിവയിൽ പുതിയ കൂട്ടിച്ചേർക്കലുകളുണ്ടാകും. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അധിക ഇരിപ്പിടങ്ങളോടു കൂടിയ പുതിയ ഗ്രീൻ പ്രൊമെനേഡുകളുണ്ടാകും. 

ഒരു റസ്റ്ററൻ്റ് പ്ലാസയും മൂന്ന് പുതിയ സാംസ്കാരിക പവലിയനുകളും അവതരിപ്പിക്കും. പവലിയനുകളുടെ എണ്ണം 30 ആയി ഉയർത്തുന്നതാണ്. ഈ സീസണിൽ 3,500 ഷോപ്പിങ് സ്ഥാപനങ്ങളുമുണ്ടാകും. ഭക്ഷണ പ്രിയർക്കായി കാർണവൽ ഫൺ-ഫെയർ ഏരിയയ്ക്ക് പുറമെ പുതിയ റസ്റ്ററൻ്റ് പ്ലാസയിലുടനീളം 250ലധികം വൈവിധ്യമാർന്ന ആഗോള പാചക രീതികൾ പരീക്ഷിക്കപ്പെടും. ഫിയസ്റ്റ സ്ട്രീറ്റിലെ ഇരട്ട നിലകളുള്ള സ്ട്രീറ്റ് കിയോസ്‌കുകൾ, ഡ്രാഗൺ തടാകത്തിന് സമീപമുള്ള പ്രീമിയർ ഡൈനിംഗ്, റെയിൽവേ മാർക്കറ്റ്, ഫ്ലോട്ടിംഗ് മാർക്കറ്റ് എന്നിവിടങ്ങളിൽ പരമ്പരാഗത ഭക്ഷണം ആസ്വദിക്കാം. 

സാഹസികർക്കായി പുതിയ റൈഡുകളും ഗെയിമുകളും ഉണ്ടാകും. അത്തരം വിനോദ ആകർഷണങ്ങളുടെ എണ്ണം 200ലധികം വരും. സാഹസിക അനുഭവങ്ങൾ, സ്പേസ് എക്സ്സ്‌പ്ലൊറേഷൻ തുടങ്ങിയവ അത്ഭുത സ്തബ്ധമാക്കുന്നതായിരിക്കും. പ്രധാന സ്റ്റേജിലും കിഡ്‌സ് തിയേറ്ററിലും ഗ്ലോബൽ വില്ലേജിലെ തെരുവുകളിലുടനീളവും 40,000ത്തിലധികം വിനോദ പരിപാടികളും പ്രകടനങ്ങളും സഹിതം ഒരു പുതിയ സ്റ്റണ്ട് ഷോയും ഇക്കുറിയുണ്ടാകുന്നതാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 days ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 days ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 days ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 days ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  3 days ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  3 days ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  3 days ago