ബഹ്‌റൈനിൽ വിഖായ ദിനമാചരിച്ചു
മനാമ: എസ്.കെ.എസ്.എസ്.എഫിൻ്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ സ്ഥാപകദിന പരിപാടി ബഹ്റൈനിലും സംഘടിപ്പിച്ചു. സമസ്ത മനാമ ഓഡിറ്റോറിയത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്‌റുദ്ദീൻ കോയ തങ്ങൾ പതാക ഉയർത്തി. ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വൈസ് പ്രസിഡന്റ് നിശാൻ ബാഖവി അധ്യക്ഷനായി. പട്ടാമ്പി നൂറുൽ ഹിദായ ഇസ്‌ലാമിക് സെൻ്റർ വർക്കിംഗ് സെക്രട്ടറി ഡോ. കബീർ അൻവരി വിഖായ ദിന സന്ദേശവും നൽകി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ പുറത്തിറക്കിയ ഗാനോപഹാരമായ 'പടജ്വാല'യുടെ പ്രകാശനം സദസിൽ നടന്നു.
സമസ്ത ബഹ്റൈൻ കോഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര ആമുഖ ഭാഷണവും എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജന.സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും പറഞ്ഞു. സമസ്ത ബഹ്റൈൻ ജന.സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, ബഹ്റൈൻ റെയ്ഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡന്റ് യാസർ ജിഫ്‌രി തങ്ങൾ, സെക്രട്ടറി ബശീർ ദാരിമി, അബ്ദുല്ലകുട്ടി പട്ടാമ്പി സംസാരിച്ചു. മൗലിദ് സദസിന് അശ്റഫ് അൻവരി ചേലക്കര, ഹാഫിള് ശറഫുദ്ദീൻ മൗലവി, ഫാസിൽ വാഫി തുടങ്ങിയവർ നേതൃത്വം നൽകി.
വിഖായ ദിന ഭാഗമായി നടന്നു വരാറുള്ള ബ്ലഡ് ഡൊണേഷൻ ക്യാംപ് ഈ മാസം 11ന് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടത്തി. നവംബറിൽ 'മദീന പാഷൻ' നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സമസ്ത ബഹ്റൈൻ ട്രഷറർ എസ്.കെ നൗഷാദ്, വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ ഉൾപ്പെടെയുള്ള സമസ്ത കേന്ദ്ര ഏരിയ ഭാരവാഹികൾ, റെയ്ഞ്ച് അധ്യാപകർ, സമസ്ത ഹമദ് ടൗൺ ഏരിയ കോഡിനേറ്റർ റസാഖ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഓർഗ.സെക്രട്ടറി മോനു മുഹമ്മദ്, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ മജീദ് ചോലക്കോട്, സജീർ പന്തക്കൽ, ജോ.സെക്രട്ടറിമാരായ അഹമ്മദ് മുനീർ, റാഷിദ് കക്കട്ടിൽ, മുഹമ്മദ് മാസ്റ്റർ, എസ്.കെ.എസ്.എസ്.എഫ് ഏരിയ കൺവീനർമാർ സന്നിഹിതരായി. വിഖായ ഏരിയ കോഡിനേറ്റർമാർ സംഗമത്തിന് നേതൃത്വം നൽകി. വിഖായ ചെയർമാൻ ഷാജഹാൻ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."