കണ്ണൂർ സ്വദേശി ബനിയാസിൽ വാഹനാപകടത്തിൽ മരിച്ചു
അബൂദബി: ബനിയാസിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ ഒഴപ്രം സ്വദേശി റജിലാൽ കോക്കാടൻ (50) മരിച്ചു. അൽ മൻസൂർ കോൺട്രാക്ടിങ്ങ് കമ്പനിയിൽ ഓപറേഷൻ മാനേജരായിരുന്നു. ജോലി കഴിഞ്ഞു തിരിച്ചു വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
കേരള സോഷ്യൽ സെന്ററിന്റെ കഴിഞ്ഞ വർഷത്തെ ഓഡിറ്ററായിരുന്ന അദ്ദേഹം ശക്തി തിയറ്റേഴ്‌സ് അബൂദബിയുടെ സജീവ പ്രവർത്തകനാണ്. ഭാര്യ: മായ റജിലാൽ കേരള സോഷ്യൽ സെന്റർ വനിതാ കമ്മിറ്റി അംഗമാണ്. ദീർഘ കാലം ഒമാനിൽ ജോലി ചെയ്തിരുന്ന അദ്ദേഹം കഴിഞ്ഞ എട്ടു വർഷമായി കുടുംബ സമേതം അബൂദബിയിലാണ് താമസിക്കുന്നത്. മൂത്ത മകൻ നിരഞ്ജൻ ചെന്നൈയിൽ മൂന്നാം വർഷ ഫാഷൻ ഡിസൈനർ വിദ്യാർത്ഥിയാണ്. ഇളയ മകൻ ലാൽ കിരൺ ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ച ഭൗതിക ശരീരം നിയമ നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."