സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍ക്കാലിക ജോലി; ഇന്റര്‍വ്യൂ മുഖേന നിയമനം; കൂടുതലറിയാം
കുടുംബശ്രീയില്‍ അക്കൗണ്ടന്റ്
ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ ആര്യാട് ബ്ലോക്കില്‍ മണ്ണഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന എം.ഇ.ആര്‍.സി ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. എം.കോം, ടാലി, ഡി.സി.എ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 19 ന് വൈകുന്നേരം 4 മണിക്കുള്ളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലോ മണ്ണഞ്ചേരി സി.ഡി.എസ് ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 04772254104.
കിറ്റ്‌സില്‍ താല്‍ക്കാലിക നിയമനം
കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) താല്‍ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗസ്റ്റ് ഫാക്കല്‍റ്റി ഇന്‍ ടൂറിസം മാനേജ്‌മെന്റ്, ഫാക്കല്‍റ്റി കോഓര്‍ഡിനേറ്റര്‍ ഫോര്‍ ട്രെയിനിങ് എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികള്‍ സഹിതമുള്ള വിശദമായ അപേക്ഷകള്‍ ഡയറക്ടര്‍, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം14 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 18 ന് മുമ്പായി അയയ്ക്കണം. വിശദവിവരത്തിന് www.kittsedu.org, ഫോണ്‍: 0471 2327707, 2329468.
ഡി.ടി.പി ഓപ്പറേറ്റര്‍ നിയമനം
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഓങ്കോളജി വിഭാഗത്തിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഒക്ടോബര്‍ 22ന് രാവിലെ 11.30ന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. താത്പര്യമുള്ളവര്‍ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ 0484 2386000 എന്ന നമ്പറില്‍ ബന്ധപ്പെടണം
വാച്ച്മാന്‍ കം ഹെല്‍പ്പറുടെ ഒഴിവ്
താനൂര്‍ സിമെറ്റ് നഴ്‌സിങ് കോളേജില്‍ വാച്ച്മാന്‍ കം ഹെല്‍പ്പറുടെ ഒരൊഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്നതിന് താല്പര്യമുള്ളവര്‍ അപേക്ഷയും ബയോഡേറ്റയും, വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖകളും സഹിതം ഒക്ടോബര്‍ 18 ന് രാവിലെ 11 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഏഴാം ക്ലാസ് പാസ്സായിരിക്കണം. പ്രായം 50 കവിയരുത്. ദിവസവേതനം: 660 രൂപ
Temporary work in government offices Recruitment by interview Know more
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."