ജിദ്ദ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി സൂപ്പി നരിക്കാട്ടേരിക്ക് സ്വീകരണം നൽകി
ജിദ്ദ: കോഴിക്കോട് സ്ഥാപിക്കുന്ന ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്‌സ് ഡെവലെപ്‌മെന്റ് സെന്ററിന്റെ പ്രചരണാർത്ഥം സഊദി സന്ദർശിക്കുന്ന കോഴിക്കോട് ജില്ല മുസ്‌ലിം ലീഗ് ട്രഷറര്‍ സൂപ്പി നരിക്കാട്ടേരിക്ക് ജിദ്ദ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.വർത്തമാന കാലത്തെ മുസ്‌ലിംകളുടെ ഉന്നമനത്തിനായി ബാഫഖി തങ്ങൾ ചെയ്ത സേവനങ്ങൾ വിശദീകരിച്ച അദ്ദേഹം ബാഫഖി തങ്ങളുടെ സ്മരണാർത്ഥം ഒരു സ്ഥാപനം ഉയരേണ്ടതിന്റെ ആവശ്യകത പ്രത്യേകം പരാമർശിക്കുകയും ഇത്തരം പ്രവർത്തനങ്ങളിൽ കെഎംസിസി ചെയ്യുന്ന പങ്കിനെ പ്രകീർത്തിക്കുകയും ചെയ്തു.
മണ്ഡലം പ്രസിഡന്റ് മുഹ്സിൻ നാദാപുരത്തിന്റെ ആധ്യക്ഷ്യതയിൽ ചേർന്ന യോഗം മുസ്‌ലിം ലീഗ് നേതാവും മുൻ കെഎംസിസി മണ്ഡലം പ്രസിഡണ്ടുമായ ഹമീദ് ചെന്നാട്ട് ഉദ്ഘാടനം ചെയ്തു. താഴെ നരിപ്പറ്റ ശാഖാ മുസ്‌ലിം ലീഗ് പ്രസിഡന്റ് മജീദ് കോടങ്കോട്ട്, ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് സുബൈർ വാണിമേൽ, ജിദ്ദ കെഎംസിസി നാദാപുരം മണ്ഡലം ചെയർമാൻ ജാബിർ കുമ്മങ്കോട്ട് കണ്ടി, കുന്നുമ്മൽ പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ആസ്യ കുന്നത്ത്, മുഹിയുദ്ധീൻ മരുതോങ്കര, നൗഫൽ ചാരപ്പാട്, മുനീർ പേരോട് തുടങ്ങിയവർ സംസാരിച്ചു. അഷ്‌റഫ് കായക്കൊടി, അജിനാസ് തുർക്കി, അർഷാദ് ചീളിയിൽ, സമീർ ബെൽമോണ്ട്, ആഷിഖ്, അൽത്താഫ്, ഫാസിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
മണ്ഡലം ജനറൽ സെക്രട്ടറി ഷംസീർ ചോയ്മുക്ക് സ്വാഗതവും സെക്രട്ടറി ഹാരിസ് കമ്മനക്കുന്ന് നന്ദിയും പറഞ്ഞു. ഫാദി ജാബിർ ഖിറാഅത്ത് നടത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."