പാണ്ടിക്കാട്ടും പരിസരങ്ങളിലും തെരുവ് നായകളുടെ വിളയാട്ടം
പാണ്ടിക്കാട്: ടൗണിലും പ്രാന്തപ്രദേശങ്ങളായ കട്ടക്കുളം, മേലങ്ങാടി, ഒറവംപുറം, സുല്‍ത്താന്‍ റോഡ്, ചെറുകുന്ന്, മോഴക്കല്ല്, വള്ളിക്കാപറമ്പ് പറയരുകോളനി റോഡ് തുടങ്ങിയിടങ്ങളില്‍ നായക്കൂട്ടങ്ങള്‍ വിഹരിക്കുന്നത് വഴിയാത്രക്കാര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭീഷണിയാകുന്നു.
കഴിഞ്ഞദിവസം രാത്രി ടൗണില്‍ വണ്ടൂര്‍ മേലാറ്റൂര്‍ റോഡുകളില്‍ നിന്ന് കുളപ്പറമ്പ്, വണ്ടൂര്‍ സ്വദേശികള്‍ക്ക് നായകളുടെ കടിയേറ്റിരുന്നു. നായശല്യം രൂക്ഷമായതോടെ മദ്‌റസയിലേക്കും സ്‌കൂളിലേക്കും കുട്ടികളെ തനിച്ചു വിടാനും ആട് മാടുകളെ തീറ്റാന്‍ വിടുന്നതിനും നാട്ടുകാര്‍ ഭയക്കുകയാണ്. പുലര്‍ച്ചെ ടാപ്പിങിന് പേകുന്ന തൊഴിലാളികളും പത്രം, പാല്‍ എന്നിവ വിതരണം നടത്തുന്നവരും നായശല്യത്തില്‍ ദുരിതമനുഭവിക്കുകയാണ്. ഇരുച്ചക്ര വാഹനങ്ങളില്‍ റോഡിലുടെ പോകുന്ന സമയം നായ്ക്കള്‍ കുറുകെ ചാടിയുള്ള അപകടങ്ങളും ഏറെയാണ്. രൂക്ഷമായ തെരുവുനായശല്യത്തിന്ന് അറുതിവരുത്തി ജനങ്ങളുടെ സൈ്വര ജീവിതം ഉറപ്പുവരുത്താന്‍ രാഷ്ട്രീ യ സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി കൈകൊള്ളണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സ്വതന്ത്ര അംഗം ടി.സി ഫിറോസ് ഖാന്‍ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവര്‍ക്ക് നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."