വ്യക്തിപരമായി തേജോവധം ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തനം തന്റെ രീതിയല്ലെന്ന് ആര്യാടന്
നിലമ്പൂര്‍: വ്യക്തിപരമായി തേജോവധം ചെയ്തുകൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം തന്റെ രീതിയല്ലെന്ന് മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ ദിവസം എം.എല്‍.എ തനിക്കെതിരേ ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആര്യാടന് മുഹമ്മദ്. എം.എല്‍.എക്കെതിരായുള്ള പൊലിസ് നടപടിയെക്കുറിച്ച് അറിയില്ല. മുഖ്യമന്ത്രിയാണ് ഇതിനു മറുപടി പറയേണ്ടത്. താന്‍ പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടില്ല. പാട്ടക്കരിമ്പിലെ എസ്റ്റേറ്റിലെ തൊഴില്‍ നിഷേധവുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടുണ്ട്. ഇതില്‍ കോടതിയില്‍ കേസ് ഇപ്പോഴുമുണ്ട്. അല്ലാതെ മറ്റൊരു ബന്ധവും എസ്റ്റേറ്റുമായി ഇല്ല. 55 കൊല്ലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇത്തരം ആരോപണമൊന്നും തനിക്കെതിരേ ഉണ്ടായിട്ടില്ലെന്നും ആര്യാടന് മുഹമ്മദ് പറഞ്ഞു.
എം.എല്‍.എക്കെതിരേ ഒരു ആരോപണവും താന്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."