HOME
DETAILS

തെരുവ് നാകളെ പിടികൂടുന്നു

  
backup
August 31 2016 | 21:08 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8




കണ്ണൂര്‍: സെപ്റ്റംബര്‍ അവസാനത്തോടെ ജില്ലയില്‍ നടപ്പാക്കുന്ന എ.ബി.സി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കുന്നു. ബംഗളൂരു ആസ്ഥാനമായ ആനിമല്‍ റൈറ്റ്‌സ് ഫണ്ട് എന്ന ഏജന്‍സിയുമായാണ് കരാര്‍ ഒപ്പിടുന്നത്. വന്ധ്യംകരിക്കുന്നതിനുള്ള സംവിധാനം താല്‍ക്കാലികമായി പാപ്പിനിശ്ശേരി വെറ്ററിനറി ഓഫിസ് കെട്ടിടത്തില്‍ തയാറാക്കും. ഓപ്പറേഷന്‍ തിയേറ്റര്‍ അടക്കമുളള സംവിധാനം ഇവിടെ പൂര്‍ത്തിയായി വരികയാണ്. ഇതിന്റെ പ്രവര്‍ത്തനം ഈ മാസം 20ന് പൂര്‍ത്തിയാക്കും. മൂന്നു കോടി രൂപയാണ് പദ്ധതിക്കായി നീക്കിവയ്ക്കുക. ഇതില്‍ 70 ശതമാനം അധിക വികസന ഫണ്ടായി സംസ്ഥാന സര്‍ക്കാരും ബാക്കി 30 ശതമാനം തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതമായും സമാഹരിക്കാനാണ് തീരുമാനം. ജില്ലാ പഞ്ചായത്തും കോര്‍പറേഷനും 10 ലക്ഷം വീതവും നഗരസഭകള്‍ രണ്ടു ലക്ഷവും ഗ്രാമപഞ്ചായത്തുകള്‍ ഒരു ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തേണ്ടത്. 2016-17 വാര്‍ഷിക പദ്ധതി പ്രൊജക്ടുകള്‍ തയാറാക്കുമ്പോള്‍ എ.ബി.സി പദ്ധതിക്ക് തുക വകയിരുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കെ.വി. സുമേഷ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനപ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത് ഡയരക്ടര്‍ ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഷിക പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിക്കുമ്പോള്‍ 14ാം ധനകാര്യ കമ്മിഷന്റേതടക്കമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് തദ്ദേശ  സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണമെന്ന് സമിതി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞു. പരമാവധി തദ്ദേശ സ്ഥാപനങ്ങള്‍ ഈമാസം നാലിനു വൈകുന്നേരം അഞ്ചിനകം പദ്ധതികള്‍ സമര്‍പ്പിക്കണമെന്നും കലക്ടര്‍ പറഞ്ഞു. വികസന യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ അധ്യക്ഷന്മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a day ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  a day ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  a day ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 days ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 days ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 days ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago