HOME
DETAILS
MAL
ഷംസീറും ദിവ്യയും രാജിവയ്ക്കണം: കെ സുരേന്ദ്രന്
backup
August 31 2016 | 21:08 PM
തലശ്ശേരി: കൂട്ടിമാക്കൂലിലെ രണ്ടണ്ടു ദലിത് പെണ്‍കുട്ടികളെയും ഒന്നര വയസ് പ്രായമായ കൈക്കുഞ്ഞിനെയും ജാതി പേര് വിളിച്ച് ആക്ഷേപിച്ചതിനു സംസ്ഥാന പട്ടികജാതി, പട്ടിക ഗോത്ര കമ്മിഷന് കേസെടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യയും തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറും ജനപ്രതിനിധികളെന്ന പദവികള്‍ രാജിവയ്ക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു. തലശ്ശേരിയിലെ ദലിത് കുടുംബത്തോട് ഡി.വൈ.എഫ്.ഐ നേതാക്കളായ ഷംസീറും ദിവ്യയും കാണിച്ച ക്രൂരതയ്ക്കെതിരേ ദലിത് പീഡനങ്ങളുടെ പേരില്‍ മുതലക്കണ്ണീര് ഒഴുക്കുന്ന സി.പി.എം നേതൃത്വം പ്രതികരിക്കാനും അവരെ ശാസിക്കാനും തയാറാകണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."