ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാർ വിരുദ്ധതരംഗമായി മാറും; അഹമ്മദ് പുന്നക്കൽ
മസ്കത്ത്: കേരളത്തിലെ വയനാട് പാർലമെന്റ് മണ്ഡലത്തിലെയും ചേലക്കര പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര കേരള സർക്കാറുകൾക്ക് എതിരായിട്ടുള്ള ജനവികാരമായി മാറുമെന്ന് യുഡിഎഫ് കോഴിക്കോട് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ പ്രസ്താവിച്ചു. ഹ്രസ്വ സന്ദർശനാർത്ഥം മസ്കത്തിൽ എത്തിയ അഹമ്മദ് പുന്നക്കൽ മസ്കറ്റ് നാദാപുരം മണ്ഡലം കെഎംസിസി നടത്തിയ പ്രയാണം 2024 പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അഷ്റഫ് പൊയ്ക്കര അധ്യക്ഷത വഹിച്ച പരിപാടി മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കൽ ഉദ്ഘാടനം ചെയ്തു ഷമീർ പാറയിൽ, മുജീബ് കടലുണ്ടി, അഷറഫ് നാദാപുരം, അബൂബക്കർ പറമ്പത്ത്, മുഹമ്മദ് വാണിമേൽ,റഫീഖ് ശ്രീകണ്ഠപുരം, അമീർ കാവനൂർ, ഹമീദ് അമ്പലത്തിങ്ങൽ, അബ്ദുൽ അസീസ് പിഎം, ഫിറോസ് പരപ്പനങ്ങാടി, എന്നിവർ പ്രസംഗിച്ചു മണ്ഡലം കെഎംസിസിയുടെ ഉപഹാരം അബ്ദുള്ള പാറക്കടവ് ചന്ദ്രിക അഹമ്മദ് പുന്നക്കലിന് നൽകി. യുകെ നൗഫൽ, അഷ്റഫ് വരിക്കോളി, അറഫാത്ത് മുറിച്ചാണ്ടി, നൗഫൽ എടച്ചേരി, കെ ടി അബ്ദുല്ല കുളങ്ങരത്ത് താഴെ, വി വി അബ്ദുല്ല. എം കെ ഹമീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ടിപി മജീദ് സ്വാഗതവും അസ്ലം ചീക്കോന്ന് നന്ദിയും പറഞ്ഞു.
Ahmed Punnakka predicts a shift in political tide as by-election results poised to go against government, sparking significant implications for Kerala's political landscape.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."