ഒമാനിലെ സൂറില്‍ കെട്ടിടം തകര്‍ന്ന് രണ്ട് പ്രവാസികള്‍ക്ക് ദാരുണാന്ത്യം
സൂര്‍: ഒമാനിലെ സൂറില്‍ ഇന്ന് രാവിലെ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ കുടുങ്ങിയ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങള്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി കണ്ടെടുത്തു.
1940കളുടെ പകുതി മുതല്‍ സൂറില്‍ താമസിക്കുന്ന ഒമാനിലെ വാണിജ്യ വ്യവസായ രംഗത്തെ പ്രഗല്‍ഭനായ പുരുഷോത്തം നീരാ നന്ദു (88), ഭാര്യ പത്മിനി പുരുഷോത്തം (80) എന്നിവരാണ് താമസിക്കുന്ന കെട്ടിടം തകര്‍ന്നു വീണതിനെ തുടര്‍ന്ന് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ സൂറില്‍ അനുഭവപ്പെട്ട മഴയില്‍ കുതിര്‍ന്ന ഇവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് മാറി താമസിക്കാന്‍ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച്ച രാത്രിയാണ് അപകടം സംഭവിക്കുന്നത്. അധികൃതരുടെ പരിശ്രമഫലമായി ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെടുക്കാനായായത്. സമീപത്ത് താമസിക്കുന്ന അവരുടെ മകനും മരുമകളും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയാണ് കഴിഞ്ഞരണ്ട് ദിവസങ്ങളിലായി ഈ ഭാഗത്ത് രേഖപ്പെടുത്തിയത്.
Tragedy strikes in Sur, Oman as a building collapse claims lives of two Indian migrant workers, sparking concerns over workplace safety and welfare of overseas laborers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."