ദേശീയപാതയില്‍ ചുടലയില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ടുപേര്‍ക്കു ഗുരുതര പരുക്ക്
തളിപ്പറമ്പ്: തളിപ്പറമ്പ്-പയ്യന്നൂര്‍ ദേശീയപാതയില്‍ ചുടലയില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ടുപേര്‍ക്കു ഗുരുതര പരുക്ക്. ഓട്ടോയാത്രക്കാരായ കക്കാട് സ്വദേശി പി ബര്‍ക്കത്തുള്ള, മലപ്പുറം കുറ്റിപ്പുറം സ്വദേശി കെ ഉണ്ണിക്കുട്ടി എന്നിവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നോടെ പയ്യന്നൂര്‍ ഭാഗത്തേക്കു പോകുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ആക്രി സാധനങ്ങളുമായി തളിപ്പറമ്പ് ഭാഗത്തേക്കു വരികയായിരുന്ന ഗുഡ്‌സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇതു വഴിയുള്ള വാഹന ഗതാഗതം അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം തടസപ്പെട്ടു.
പരിയാരം പൊലിസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തളിപ്പറമ്പ്-പയ്യന്നൂര്‍ ദേശീയപാതയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ഭാഗങ്ങളിലൊന്നാണ് ചുടല. വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡാണ് ഇവിടെ അപകടങ്ങള്‍ പതിവാകാന്‍ കാരണം.
ഓരോ അപകടങ്ങള്‍ നടക്കുമ്പോഴും ദേശീയപാത വീതികൂട്ടി വളവുകളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ മുറവിളി കൂടുന്നതല്ലാതെ ഇതിനായി അധികൃതരുടെ ഭാഗത്തു നിന്നു പ്രശ്‌ന പരിഹാരത്തിനായി യാതൊരു നടപടിയും ഉണ്ടാകാറില്ലെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."