HOME
DETAILS

' നിങ്ങളില്‍ ഞങ്ങള്‍ ഭഗത് സിങ്ങിനെ കാണുന്നു'അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം 

  
Web Desk
October 22, 2024 | 5:21 AM

 Gangster Lawrence Bishnoi Offered Election Seat by UBVS Party for Maharashtra Assembly Polls

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് വാഗ്ദാനം. ഉത്തര്‍ ഭാരതീയ വികാസ് സേന (യു.ബി.വി.എസ്) പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ സുനില്‍ ശുക്ലയാണ് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. സല്‍മാന്‍ ഖാനുള്ള വധഭീഷണിയിലൂടെയും ബാബ സിദ്ദീഖി വധത്തിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് ലോറന്‍സ്. ലോറന്‍സ് ബിഷ്‌ണോയിയുടെ പ്രവര്‍ത്തനത്തെ ഭഗത് സിങ്ങിനോടാണ് ഉത്തര്‍ ഭാരതീയ വികാസ് സേന ഉപമിച്ചിരിക്കുന്നത്. 

ബിഷ്‌ണോയി തടവിലുള്ള സബര്‍മതി സെന്‍ട്രല്‍ ജയിലിലേക്ക് കത്തയച്ചാണ് സീറ്റ് വാഗ്ദാനം. നിങ്ങള്‍ പഞ്ചാബില്‍ ജനിച്ച ഒരു ഉത്തരേന്ത്യക്കാരനാണെന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. നിങ്ങളില്‍ ഷഹീദ് ഭഗത് സിങ്ങിനെ ഞങ്ങള്‍ കാണുന്നു.... സുനില്‍ ശുക്ലയുടെ കത്തില്‍ പറയുന്നു.

മുംബൈയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാല് സ്ഥാനാര്‍ത്ഥികളുടെ പേര് അന്തിമമാക്കിയതായി സുനില്‍ ശുക്ല ഒപ്പിട്ട കത്തില്‍ വ്യക്തമാക്കുന്നു. ഗുണ്ടാ തലവന് സമ്മതമാണെങ്കില്‍ 50 സ്ഥാനാര്‍ഥികളുടെ പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് സുനില്‍ ശുക്ല പറയുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി

Kerala
  •  3 days ago
No Image

വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു

Kerala
  •  3 days ago
No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  3 days ago
No Image

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  3 days ago
No Image

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

Kerala
  •  3 days ago
No Image

20 രൂപയുടെ വെള്ളത്തിന് 55 രൂപ! റെസ്റ്റോറന്റിന്റെ കളി കമ്മീഷന്റെ മുന്നിൽ നടന്നില്ല; റെസ്റ്റോറന്റിന് പലിശ സഹിതം പിഴ

crime
  •  3 days ago
No Image

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർഥിനികളെ ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഡ്രൈവർക്കെതിരെ കേസ്

Kerala
  •  3 days ago
No Image

ഭരണകൂട ഭീകരതയും ഹിന്ദുത്വ അതിക്രമവും; 2025-ൽ അമ്പതോളം മുസ്‌ലിംകൾ നിയമവിരുദ്ധമായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

National
  •  3 days ago
No Image

സൂപ്പർ കപ്പ് ഫൈനലിൽ റയലിന് കിരീടം മാത്രമല്ല, മാന്യതയും നഷ്ടമായോ? എംബാപ്പെ-ലാപോർട്ട പോര് മുറുകുന്നു

Football
  •  3 days ago
No Image

സഞ്ജുവിനും സച്ചിനും ഒന്ന് മാത്രം; ഇവിടെ ആറെണ്ണവുമായി കോഹ്‌ലിയെ വീഴ്ത്തി രണ്ടാമനായി രാഹുൽ

Cricket
  •  3 days ago