കണ്ണവത്ത് സി.പി.ഐ നിയന്ത്രിത വായനശാലക്കു നേരേ അക്രമം
കൂത്തുപറമ്പ്: കണ്ണവം തൊടീക്കളത്ത് സി.പി.ഐ നിയന്ത്രണത്തിലുള്ള വി.പി നാരായണ മാരാര്‍ സ്മാരക മന്ദിരത്തിനു നേരേ അക്രമം. സ്മാരക മന്ദിരവും വായനശാലയും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെയാണ് അക്രമമുണ്ടായത്. കെട്ടിടത്തിന്റെ മുന്‍വശത്തെ മൂന്ന് പാളി ജനല്‍ ചില്ലുകളും ട്യൂബ് ലൈറ്റും തകര്‍ത്തു. ഇന്നലെ രാവിലെയാണ് അക്രമം പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടത്. ദിവസങ്ങള്‍ക്കു മുമ്പ് ഈ സ്ഥാപനത്തില്‍ നിന്നു നൂറ് മീറ്റര്‍ മാറി സി.പി.ഐ സ്ഥാപിച്ച എന്‍.ഇ ബാലറാം സ്മൃതി മണ്ഡപത്തിനു നേരെയും അക്രമമുണ്ടായിരുന്നു. എന്‍.ഇ ബാലറാമിന്റെ ഛായാചിത്രവും സ്മൃതി ഫലകവും തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ പൊലിസന്വേഷണം ഫലപ്രദമല്ലാത്തതിനാലാണ് അക്രമം ആവര്‍ത്തിക്കപ്പെടാന്‍ ഇടയാക്കിയതെന്ന് സി.പി.ഐ നേതാക്കള്‍ കുറ്റപ്പെടുത്തി. വായനശാലാ സെക്രട്ടറി സി രാമചന്ദ്രന്റെ പരാതിയില്‍ കണ്ണവം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."