HOME
DETAILS

'എന്തുകൊണ്ട് മദ്‌റസകളില്‍ മാത്രം ശ്രദ്ധ ?'കേന്ദ്ര ബാലാവകാശ കമ്മിഷനെ നിര്‍ത്തിപ്പൊരിച്ച് സുപ്രിംകോടതി 

  
Web Desk
October 23, 2024 | 3:06 AM

Why focus only on madrasafs supreme court against Central Child Rights Commission

ന്യൂഡല്‍ഹി:  മദ്‌റസകൾക്കെതിരായ നീക്കത്തിൽ യു.പി സര്‍ക്കാരിനെയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മിഷനെയും നിര്‍ത്തിപ്പൊരിച്ച് സുപ്രിംകോടതി. മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്താണ് പ്രത്യേക താല്‍പര്യമെന്ന് ചോദിച്ച കോടതി, മദ്‌റസകൾക്കെതിരേ മാത്രം നീങ്ങുന്നത് ചോദ്യംചെയ്യുകയും ശക്തമായ നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. 

യു.പിയിലെ മദ്‌റസാ ബോര്‍ഡുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ച അലഹാബാദ് ഹൈക്കോടതി വിധി ചോദ്യംചെയ്ത് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ബെഞ്ച്. കേസില്‍ വാദം പൂര്‍ത്തിയായതോടെ വിധിപറയാനായി മാറ്റി. ഭരണഘടനാവിരുദ്ധമെന്നാരോപിച്ച് മാര്‍ച്ച് 22നാണ് യു.പി മദ്‌റസാ നിയമം റദ്ദാക്കിയത്. വിധി ഏപ്രിലില്‍ സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. 

വാദത്തിനിടെ ശക്തമായ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്.  ബാലാവകാശ കമ്മിഷനെയും യു.പി സര്‍ക്കാരിനെയും ചോദ്യശരങ്ങള്‍ കൊണ്ട് മൂടുകയും ചെയ്തു. ഏതെങ്കിലും മതവിഭാഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ മതനിരപേക്ഷതയുടെ ലംഘനമായി കണക്കാക്കാനാവില്ലെന്ന നിരീക്ഷണവും കോടതി നടത്തി.
മദ്‌റസാ ബോര്‍ഡിനെ മൊത്തമായി നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഹൈക്കോടതി നടപടിയെയും സുപ്രിംകോടതി വിമര്‍ശിച്ചു.

 നിയമത്തെ മൊത്തമായി റദ്ദാക്കുകയെന്നാല്‍ മദ്‌റസാ പ്രസ്ഥാനം നിയമവിരുദ്ധമാണെന്നാണ് കോടതി പറഞ്ഞു. മദ്‌റസാ നടത്തിപ്പുപോലെ 700 വര്‍ഷം പഴക്കമുള്ള ഒരു ചരിത്രം ഒറ്റയടിക്ക് എങ്ങനെ മായ്ച്ചുകളയാനാകും. ഇനി ഞങ്ങള്‍ ഹൈക്കോടതി വിധി ശരിവച്ചെന്നു കരുതുക. അപ്പോഴും മാതാപിതാക്കള്‍ കുട്ടികളെ മദ്‌റസയിലേക്ക് അയക്കുന്നതിനാല്‍ സംവിധാനം ഇല്ലാതാകില്ല. ഇതുസംബന്ധിച്ച മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നിയമനിര്‍മാണ അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടെന്നും കോടതി പറഞ്ഞു. 

മദ്‌റസാ നിയമം മതേതര വിദ്യാഭ്യാസം ഉറപ്പാക്കുന്നില്ലെന്നും കൂടുതലും മതപരമായ പഠനങ്ങളാണെന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍, ഒരു പ്രത്യേക സമുദായത്തിന്റെ മതസ്ഥാപനത്തെ മാത്രം ഒറ്റപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കോടതി ഓര്‍മിപ്പിച്ചു.

മതപരമായ പഠനസംവിധാനങ്ങള്‍ മുസ് ലിംകള്‍ക്ക് മാത്രമല്ല ഉള്ളത്. അത് ഹിന്ദുക്കളിലും സിഖുകാരിലും ക്രിസ്ത്യാനികളിലും ഉണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതിനിടെ ഇടപെട്ട ബെഞ്ചിലെ മറ്റൊരു ജഡ്ജി ജെ.ബി പര്‍ദ്ദിവാല, മതപരമായ പഠനം ഭരണഘടന വിലക്കിയിട്ടില്ലെന്ന് വ്യക്തമാക്കി.

മദ്‌റസാ നിയമത്തെ എതിര്‍ക്കുന്ന അഭിഭാഷകനെ ജസ്റ്റിസ് പര്‍ദ്ദിവാല രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ബാലാവകാശ കമ്മിഷന്‍ മദ്‌റസാ പാഠ്യപദ്ധതി കണ്ടിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. അതേയെന്ന് മറുപടി പറഞ്ഞപ്പോള്‍ എന്താണ് മനസിലാക്കിയതെന്ന് തിരിച്ചുചോദിച്ചു. എന്താണ് മതപ്രബോധനം? 'പ്രബോധനം' എന്ന ഒറ്റവാക്കില്‍ നിങ്ങളെല്ലാവരും ഉടക്കിയെന്ന് തോന്നുന്നു. അതുകൊണ്ടാണ് നിങ്ങള്‍ അതില്‍നിന്ന് പുറത്തുകടക്കാനാവാത്തതെന്നും കോടതി പറഞ്ഞു.

 

മറുപടി വേണം

മറ്റ് മതവിഭാഗങ്ങളുടെ മതപാഠശാലകളുടെ കാര്യത്തിലും ബാലാവകാശ കമ്മിഷന്‍ ഇത്തരത്തിലൊരു നിലപാട് എടുത്തിട്ടുണ്ടോ? ഇക്കാര്യത്തിലും ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന അതേ നിലപാടാണോ ഉള്ളത് ? 

മതേതര വിഷയങ്ങള്‍ പഠിപ്പിക്കാതെ കുട്ടികളെ മതസ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകരുതെന്ന് കമ്മിഷന്‍ മതവ്യത്യാസമില്ലാതെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ? 

കുട്ടികളെ ആശ്രമങ്ങളിലേക്കും മതപാഠശാലകളിലേക്കും അയക്കരുതെന്ന് എല്ലാ സമുദായങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടോ? 

എന്തുകൊണ്ടാണ് നിങ്ങള്‍ മദ്‌റസകളില്‍ മാത്രം ശ്രദ്ധിക്കുന്നത്? 

മറ്റ് സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകക്കാരനും ഡ്രൈവറും നൂറിലേറെ കേസുകളിൽ സാക്ഷികൾ! പൊലിസിന്റെ 'സാക്ഷി നാടകം' പൊളിഞ്ഞു; പ്രതിക്കൂട്ടിൽ ഉദ്യോഗസ്ഥർ

crime
  •  2 days ago
No Image

അതിജീവിതയുടെ മൊഴിയെടുക്കാന്‍ എസ്.ഐ.ടി; ഫോണിന്റെ പാസ്‌വേര്‍ഡ് നല്‍കാതെ രാഹുല്‍

Kerala
  •  2 days ago
No Image

ഗസ്സയില്‍ ഈ ശൈത്യകാലത്ത് ഹൈപ്പോഥെര്‍മിയ ബാധിച്ച് മരിച്ചത് 6 കുഞ്ഞുങ്ങള്‍-യൂനിസെഫ്  

International
  •  2 days ago
No Image

ട്വന്റി-20യോ അതോ ടെസ്റ്റോ? ബിഗ് ബാഷിൽ നാണംകെട്ട് റിസ്വാനും ബാബറും; വിക്കറ്റ് ബാക്കിയുണ്ടായിട്ടും 'പുറത്താക്കി' നായകൻ

Cricket
  •  2 days ago
No Image

ഇറാനിലെ ഇന്റര്‍നെറ്റ് വിലക്കിന് പിന്നാലെ സൗജന്യ സ്റ്റാര്‍ലിങ്ക് വാഗ്ദാനവുമായി ഇലോണ്‍ മസ്‌ക്

International
  •  2 days ago
No Image

മെസിക്ക് സൗദി ക്ലബ്ബ് വിലയിട്ടത് 12,000 കോടി രൂപ..! എന്നിട്ടും മനസ്സ് തുറക്കാതെ സൂപ്പര്‍ താരം

Saudi-arabia
  •  2 days ago
No Image

വാജി വാഹനവും അന്വേഷണ പരിധിയില്‍; തന്ത്രിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതില്‍ കൂടുതല്‍ പരിശോധന നടത്താന്‍ എസ്.ഐ.ടി

Kerala
  •  2 days ago
No Image

സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇറാനിലെ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്ത് ട്രംപ്; സഹായം വരുന്നുണ്ടെന്ന് സന്ദേശം 

International
  •  2 days ago
No Image

'ഞങ്ങളെയോര്‍ത്ത് കരയേണ്ട',  ഇടതില്‍ തുടരും; കേരള കോണ്‍ഗ്രസ് നിലപാട് ഉറച്ചതെന്ന് ജോസ് കെ മാണി

Kerala
  •  2 days ago
No Image

എ.ഐ ഉണ്ടാക്കുന്ന അനിശ്ചിതത്വം: യുഎഇ തൊഴില്‍ വിപണിയില്‍ 72% ജീവനക്കാരും പുതിയ ജോലി തേടുന്നു

Abroad-career
  •  2 days ago