HOME
DETAILS
MAL
അഡിഷണല്‍ തഹസില്‍ദാര്‍ പരിശോധന നടത്തി
backup
August 31 2016 | 22:08 PM
തിരുവമ്പാടി: കൂമ്പാറപ്പുഴയില് പൈപ്പ് സ്ഥാപിച്ച് കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ച സ്ഥലത്ത് അഡി. തഹസില്‍ദാര്‍ പി.എം ഉദയകുമാര്‍ പരിശോധന നടത്തി. ചപ്പാത്ത് നിര്‍മിക്കാനുള്ള പഞ്ചായത്തിന്റെ അനുമതിയുടെ മറവിലാണ് ആദ്യം പുഴയില്‍ പൈപ്പ് സ്ഥാപിച്ചത്. ഇതിനെതിരേ പഞ്ചായത്ത് സെക്രട്ടറി നല്കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് കഴിഞ്ഞദിവസം കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ ഇതിനെതിരേ ഒരു നടപടിയുമെടുത്തിട്ടില്ല. ആനക്കല്ലുംപാറ ക്വാറിയിലേക്ക് വാഹനങ്ങള്‍ കൊണ്ടുപോകാനാണ് റോഡ് നിര്‍മിക്കുന്നത്.
നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഡി. തഹസില്‍ദാര്‍ പി.എം ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്. ആര്.ഡി.ഒക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."