തൊഴില്‍രഹിത വേതന വിതരണം
തിരുവനന്തപുരം: അതിയന്നൂര്‍ പഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം റോള്‍ നമ്പര്‍ 601 മുതല്‍ 800 വരെയുളളത് മൂന്നിനും 801 മുതല്‍ 1000 വരെയുളളത് നാലി നും 1001 മുതലുളളത് അഞ്ചിനും വിതരണം ചെയ്യും.
കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തില്‍ തൊഴില്‍രഹിത വേതനം ഇന്നും നാളെയും മറ്റെന്നാളും വിതരണം ചെയ്യും.
പൂവാര്‍ പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം ഇന്നും , മൂന്ന്,അഞ്ച് തിയതികളിലും വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.
ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ വേതന വിതരണം ഇന്നും , മൂന്ന്,അഞ്ച് തിയതികളിുമായി നടക്കും.
ആര്യനാട് ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം 3, 5, 9 തിയതികളില്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ വച്ച് വിതരണം ചെയ്യും.
കല്ലിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ നിന്നും 2015 ഡിസംബര്‍ മാസം മുതല്‍ 2016 ജൂലൈ മാസകാലയളവ് വരെയുള്ള തൊഴില്‍രഹിത വേതനം വിതരണം ചെയ്യുന്നു.
രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ പഞ്ചായത്ത് ഓഫീസിലാണ് വേതന വിതരണം നടക്കുന്നത്. ക്രമനമ്പര്‍ 1160 മുതല്‍ 1820 വരെ സെപ്റ്റംബര്‍ 3ന്. 1821 മുതല്‍ 2138 വരെ സെപ്റ്റംബര്‍ 5ന്. 2139 മുതല്‍ 2409 വരെ സെപ്റ്റംബര്‍ 6 ന്. 2410 മുതല്‍ 2666 വരെ സെപ്റ്റംബര്‍ 7ന്. ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നേരില്‍ ഹാജരായി തുക കൈപ്പറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പുളിമാത്ത് പഞ്ചായത്തിലെ തൊഴില്‍ രഹിതവേതന വിതരണം റോള്‍ നമ്പര്‍ 1249മുതല്‍ 1877 വരെ 5നും റോള്‍ നമ്പര്‍ 1880 മുതല്‍ 2213 വരെ 6നും, റോള്‍ നമ്പര്‍ 2214 മുതല്‍ 2450 വരെ 7നും പ്രവൃത്തി സമയത്ത് പഞ്ചായത്ത് ഓഫീസില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു
പള്ളിക്കല്‍ പഞ്ചായത്തിലെ തൊഴില്‍രഹിതവേതന വിതരണം 1, 3, 5 തീയതികളില്‍ പഞ്ചായത്ത് ഓഫീസില്‍ വെച്ചുനടക്കും.
മടവൂര്‍ പഞ്ചായത്തിലെ തൊഴില്‍രഹിത വേതനവിതരണം 1, 3 തീയതികളില്‍ രാവിലെ 11.30 മുതല്‍ പഞ്ചായത്ത് ഓഫീസില്‍ വെച്ച് വിതരണം ചെയ്യും.
പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ തൊഴില്‍രഹിത വേതനവിതരണം റോള്‍ നമ്പര്‍ 772മുതല്‍ 1200 വരെ 3നും, 1201മുതല്‍ 1350 വരെ 5നും 1351മുതല്‍ 1516 വരെ 6െനും പഞ്ചായത്ത് ഓഫീസില്‍ വെച്ച് വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.
നഗരൂര്‍ പഞ്ചായത്തില്‍ നിന്ന് 122015 മുതല്‍ 072016വരെയുള്ള തൊഴില്‍ രഹിതവേതനം 3, 5, 6 തീയതികളില്‍ പഞ്ചായത്ത് ഓഫീസില്‍ വച്ച് വിതരണം ചെയ്യും. റോള്‍ നമ്പര്‍ 1മുതല്‍ 250 വരെ 3നും 251 മുതല്‍ 5, 6 തീയതികളിലും വിതരണംചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."