തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണം : ജനാധിപത്യമഹിളാ അസോ.
കിളിമാനൂര്‍ : അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്കടക്കം മുഴുവന്‍ സ്ത്രീ തൊഴിലാളികള്‍ക്കും അവരുടെ തൊഴിലിടങ്ങളില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നിയമം പാസാക്കണമെന്നും, കുടുംബശ്രീ സംവിധാനത്തെ മെച്ചപ്പെട്ട രീതിയില്‍ പരിഷ്കരിക്കണമെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് പതിനൊന്നാമത് ജില്ലാസമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.വര്‍ഗീയതക്കും മതമൗലികവാദത്തിനുമെതിരെ അതിശക്തമായ പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്താനും സമ്മേളനത്തില്‍ തീരുമാനമായി.രണ്ടുദിവസമായി കിളിമാനൂരില്‍ നടന്നുവന്ന അസോസിയേഷന് ജില്ലാസമ്മേളനം സമാപിച്ചു.പുതിയ ഭാരവാഹികളായി വി അമ്പിളി (പ്രസിഡന്റ്) ഷൈലജാ ബീഗം, ഷീലാരമണി, ശാരിക (വൈസ് പ്രസിഡന്റുമാര്‍) എസ് പുഷ്പലത (സെക്രട്ടറി) ശകുന്തളകുമാരി, ഡബ്ല്യു ആര് ഹീബ, ജി കെ ലളിതകുമാരി (ജോയിന്റ് സെക്രട്ടറിമാര്‍) ഡി സ്മിത (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.ജെ ആര് അജിത, രാധാദേവി, പ്രമീള, തങ്കമണി, മല്ലിക എന്നിവരാണ് എക്സിക്യൂട്ടീവംഗങ്ങള്‍.65അംഗ ജില്ലാകമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."