HOME
DETAILS

തെരുവുനായ ശല്യം: ജില്ലാ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു

  
backup
September 01 2016 | 01:09 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%ae-3


തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കുന്നതിന് ജില്ലാതല മോണിറ്ററിങ് കമ്മറ്റി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും  കലക്ടര്‍ ഉപാധ്യക്ഷനുമായുള്ള 13 അംഗ സമിതിക്കാണ് ജില്ലാകലക്ടര്‍ എസ്. വെങ്കിടേസപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രൂപം നല്‍കിയത്.
ഗ്രാമപഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായുള്ള സമിതിയും പ്രവര്‍ത്തിക്കും. തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിന് 2001-ല്‍ പുറത്തിറക്കിയ മാര്‍ഗരേഖയും നിയമങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. വന്ധ്യംകരണത്തിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. നിലവില്‍ അടിയന്തര സാഹചര്യം കണക്കിലെടുത്തുള്ള ഹ്രസ്വകാല നടപടികള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇത് തുടരും.  രണ്ടാം ഘട്ട പദ്ധതി ശാസ്ത്രീയമായി ഉടന്‍ നടപ്പാക്കുമെന്നും കലക്ടര്‍ പറഞ്ഞു.
 ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ നായകളെ പിടികൂടി പ്രത്യേക ക്യാംപുകളില്‍ എത്തിച്ചാണ് വന്ധ്യംകരണം നടത്തുക. അനിമല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്റെ സഹകരണവുമുണ്ടാകും. നായകള്‍ക്ക് ആവശ്യമായ സംരക്ഷണവും ചികില്‍സയും നല്‍കും. ഇതിനായി മൃഗസംരക്ഷണ വകുപ്പിലുള്ളതിനു പുറമേ കരാര്‍ അടിസ്ഥാനത്തിലും ഡോക്ടര്‍മാരെ നിയോഗിക്കും. വെറ്ററിനറി ഡോക്ടര്‍മാര്‍ കുറവുള്ളിടങ്ങളില്‍ വെറ്ററിനറി സയന്‍സ് വിദ്യാര്‍ഥികളെക്കൂടി സഹകരിപ്പിക്കും. ജില്ലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നാലു മേഖലകളായി തിരിച്ച് ഏകോപിപ്പിക്കും. ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധരെ നിയോഗിക്കും. മുഴുവന്‍ മൃഗക്ഷേമ സംഘടനകളെയും രജിസ്റ്റര്‍ ചെയ്യിക്കും. നിയമാനുസൃതവും കൂട്ടായുള്ള പ്രവര്‍ത്തനങ്ങളിലൂടെയും തെരുവുനായ ശല്യം പരിഹരിക്കുന്നതിന് ഏവരും അണിനിരക്കണമെന്നും കലക്ടര്‍ പറഞ്ഞു.
മേയര്‍ വി.കെ. പ്രശാന്ത്, ജില്ലയിലെ 23 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എസ്. ഗോപകുമാര്‍, വെറ്ററിനറി വകുപ്പു ഡപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പഞ്ചായത്ത് ഇംപ്ലിമെന്റേഷന്‍ ഓഫീസര്‍,പഞ്ചായത്ത് സെക്രട്ടറിമാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ മുതലായവര്‍ യോഗത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago