മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുരുന്നുകള്‍ക്ക് കിടക്കാനിടം വേണം; സുമനസുകളുടെ സഹായം തേടുന്നു
അമ്പലപ്പുഴ: മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുരുന്നുകള്‍ ആശ്രയം തേടുന്നു . പുന്നപ്ര വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് തൈപറമ്പില്‍ പരേതരായ സന്ദീപ്- അനു ദമ്പതികളുടെ മക്കളായ സാന്ദ്രസന്ദീപ് (12), സഞ്ജയ് സന്ദീപ് (10) എന്നിവരെയാണ് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നൊമ്പരക്കാഴ്ചയാകുന്നത്. പറവൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ഏഴ്, 5 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളായ സാന്ദ്രയ്ക്കും സന്ദീപിനും ഏഴുവര്‍ഷം മുന്‍പാണ് അച്ഛനമ്മമാരെ നഷ്ടമായത്.
നിസ്സാരകുടുംബപ്രശ്‌നത്തിന്റെ പേരില്‍ ഇരുവരും ജീവിതം അവസാനിപ്പിച്ചതോടെയാണ് സാന്ദ്രയും സന്ദീപും ജീവിതത്തില്‍ അനാഥത്വത്തിന്റെ കൈപ്പുനീര്‍ അനുഭവിച്ചു തുടങ്ങിയത്. തുടര്‍ന്ന് സന്ദീപിന്റെ മാതാപിതാക്കളായ സതീശന്റെയും അമ്പിയുടെയും തണലിലായി ഇവരുടെ ജീവിതം.
എന്നാല്‍ ഹൃദ്രോഗിയായ സതീശന്റെ ചികിത്സാചെലവും അച്ഛനമ്മമാര്‍ക്കൊപ്പം സന്ദീപും അനുവും താമസിച്ചിരുന്ന ഏഴുസെന്റ് സ്ഥലവും വീടും വാങ്ങിയ വകയിലെ കടവും താങ്ങാനാകാതെ ഒടുവില്‍ അതു വില്‍ക്കേണ്ടിവന്നതോടെ കയറിക്കിടക്കാന്‍ കൂടി ഇടമില്ലാതായി. പിന്നീട് സന്ദീപിന്റെ അനുജന്‍ സനോജിന്റെ വീട്ടിലായി നാലുപേരുടെയും താമസം.
സനോഷ് കൂലിപ്പണിയെടുത്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്നതിനിടെയാണ് ഷീറ്റുവെച്ചുമറച്ച ഇടിഞ്ഞു വീഴാറായവീട്ടിലേക്ക് എത്തിയത്. ഇവര്‍ക്ക് മൂന്നുസെന്റ് സ്ഥലം വാങ്ങി അതില്‍ ഒരു ചെറിയ വീടു നിര്‍മ്മിച്ചു നല്‍കണമെന്നാണ് സനോഷിന്റെ ആഗ്രഹം. ഒപ്പം ഇവര്‍ക്ക് നല്ല വിദ്യാഭ്യാസവും ലഭ്യമാക്കണം. ഇതിന് കാരുണ്യമതികളുടെ സഹായത്തിനായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ പുന്നപ്ര ശാഖയില്‍ 196701000021093, ഐ എഫ് എസ് സി കോഡ് ഐ ഒ ബി എ 0001967 നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോണ്‍ 9744154158.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുരുന്നുകള്‍ക്ക് കിടക്കാനിടം
വേണം; സുമനസുകളുടെ സഹായം തേടുന്നു

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."