HOME
DETAILS
MAL
മദ്യപാനികള്‍ അഴിഞ്ഞാടുന്നു; പ്രദേശവാസികള്‍ ഭീതിയില്‍
backup
September 01 2016 | 01:09 AM
ആലപ്പുഴ: മദ്യപാനികളുടെ അഴിഞ്ഞാട്ടത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഭീതിയില്‍.
പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ സിന്ദൂരാ ജംഗ്ഷന് തെക്കുഭാഗം ദിവാകരന്‍ റോഡിനു സമീപം ആള്‍താമസമില്ലാതെ കിടക്കുന്ന ഒറ്റമുറിയുള്ള വീട് കേന്ദ്രീകരിച്ചാണ് മദ്യപാനികള്‍ അഴിഞ്ഞാടുന്നത്.
സന്ധ്യയായാല്‍ ഈ ഭാഗത്തുകൂടി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കുകയാണ്. ഈ റോഡില്‍ തെരുവ് വിളക്കുകള്‍ കത്താത്തതും ഇവര്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്.
മറ്റ് ദൂരെസ്ഥലങ്ങളില്‍നിന്നും മദ്യപിക്കാനായി ഇവിടെ എത്താറുണ്ട്. മദ്യപിച്ചശേഷം പാട്ടുപാടി നൃത്തം ചെയ്യാറുണ്ടെന്നും ആരോപണമുണ്ട്.
അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."