എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം സമാപിച്ചു
കോട്ടയം: നാലുദിവസങ്ങളിലായി ഏറ്റുമാനൂരില്‍ നടന്ന എ.ഐ.വൈ.എഫ് കോട്ടയം ജില്ലാ സമ്മേളനം സമാപിച്ചു. വരുന്ന അഞ്ചു വര്‍ഷക്കാലം അധികാരത്തിന്റെ തണലില്‍ ഒരു ഭരണവിലാസം സംഘടനയായിരിക്കില്ല കേരളത്തില്‍ എ.ഐ.വൈ.എഫ് എന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് വ്യക്തമാക്കി. എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റായി മനോജ് ജോസഫിനെയും പൗലോസ് എം. സ്ക്കറിയ, ശാലിനി ജെയ്മോന്, അഡ്വ. എസ്.പി സുജിത്ത്, ഫൈസല്‍ പി. സലാം എന്നിവര്‍ വൈസ് പ്രസിഡന്റായും പി പ്രദീപ് ജില്ലാ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. എസ് ബിജു, കിഷോര്‍ കെ. ഗോപാല്‍, ശരത്ത് മണിമല, ലിജോയി കുര്യന് എന്നിവരെ ജോ. സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സമ്മേളനത്തെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.കെ കൃഷ്ണന്, എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആര് സജിലാല്‍, പ്രശാന്ത് രാജന്, ആര് ബിജു, ജോണ്‍ വി ജോസഫ്, ശുഭേഷ് സുധാകരന്, അഡ്വ. പി.കെ ചിത്രഭാനു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."