ശൗച്യാലയത്തിന്റെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് ഓട്ടോഡ്രൈവര്‍ക്കു പരുക്ക്
ചങ്ങനാശ്ശേരി: നഗരസഭയുടെ കംഫര്ട്ടുസ്റ്റേഷന്റെ മേല്ക്കരയിലെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണു ശൗച്യാലയത്തില്‍ ഇരിക്കുകയായിരുന്ന ഓട്ടോഡ്രൈവര്‍ക്കു പരുക്ക്.
ചങ്ങനാശ്ശേരി മനക്കച്ചിറ കെ.ബി.സി പാലത്തിനു സമീപം എസി കോളനി 129ല്‍ താമസിക്കുന്ന രാജേഷ്(34)നാണു തലക്കു ഗുരുതരമായി പരുക്കേറ്റത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്കാനിങിനു വിധേയനാക്കിയ ഇയാളുടെ തലയില്‍ നിരവധി തുന്നല്‍ ഇടണ്ടതായി വന്നു.
ഇന്നലെ ഉച്ചക്ക് 11.30ന് വാഴൂര്‍ റോഡില്‍ ഒന്നാം നമ്പര്‍ ബസ് സ്റ്റാന്റിലെ കംഫര്‍ട്ടു സ്റ്റേഷനിലെ ആറു ശൗച്യാലയങ്ങളില്‍ ഒന്നിലാണ് സംഭവം.
ശൗച്യാലയത്തില്‍ നിന്നും എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് മേല്‍ക്കൂരയിലെ കോണ്‍ഗ്രീറ്റും സിമിന്റും അടര്‍ന്നു ഇയാള്‍ക്കു മേല്‍ പതിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ ശൗച്യാലയ നടത്തിപ്പുകാരനും മറ്റും ചേര്‍ന്നു ശരീരത്തിലും കൈക്കും തലക്കും പരുക്കേറ്റ ഇയാളെ ഉടന്‍തന്നെ ജനറല്‍ ആശുപത്രിയില്‍പ്രവേശിപ്പിച്ചു.
പൊലിസ് കേസെടുത്തിട്ടുണ്ട്. പരുക്കേറ്റ ഇയാളെ നഗരസഭ കൗണ്‍സിലറും മറ്റും സന്ദര്‍ശിച്ചു. സംഭവത്തെത്തുടര്‍ന്ന് ഏതാനും മണിക്കൂറുകള്് ശൗച്യാലയം അടച്ചിട്ടു.ഉച്ചകഴിഞ്ഞാണ് പിന്നീട് പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിച്ചത്.
ശൗച്യാലയത്തെ സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് തകര്‍ന്നുകിടന്ന ഇത് പുനരുദ്ധിരിച്ച് പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ട് ഏതാനും ആഴ്ചകള്‍ മാത്രമെ ആയിട്ടുള്ളൂ. നിര്‍മ്മാണത്തിലെ അപാകതയാണ് അപകടകാരണമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."