തെരുവുനായ്ക്കളുടെ കടിയേറ്റ് ആടുകള്‍ ചത്തു
ചങ്ങനാശേരി: വീടിന് സമീപം കൂട്ടില്‍ കെട്ടിയ ആടുകളെ കൂട്ടമായി എത്തിയ തെരുവുനായ്ക്കള്‍ കൂടു തകര്‍ത്ത് കടിച്ചുകൊന്നു. ചങ്ങനാശേരി നാല്‍ക്കവല ഇല്ലത്ത്പറമ്പില്‍ പുതുപ്പറമ്പ് അബ്ദുള്‍ നാസറിന്റെ വീട്ടിലെ രണ്ട് ആടുകളെയാണ് അഞ്ചോളം വരുന്ന തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്. ബുധനാഴ്ച വെളുപ്പിനെ മൂന്ന് മണിയോടെയാണ് സംഭവം.
ആടുകളുടെ കഴുത്തിനാണ് നായ്ക്കള്‍ കടിച്ചത്.ചങ്ങനാശേരി മാര്‍ക്കറ്റില്‍ മത്സ്യവ്യാപാരിയായ നാസര്‍ വെളുപ്പിനെ മൂന്നരയ്ക്ക് മാര്‍ക്കറ്റില്‍ പോകുന്നതിനായി വീടിന് വെളിയില്‍ ഇറങ്ങിയപ്പോള്‍് നായ്ക്കളുടെ ബഹളവും ആടിന്റെ കരച്ചിലും കേട്ട് നോക്കിയപ്പോള്‍ നായ്ക്കള്‍ ആടുകളെ കടിച്ചു തിന്നുന്നതായി കാണപ്പെട്ടു. ഈ ആഴ്ച പ്രസവിക്കേണ്ട ആടാണ് ചത്തത്. ഈ പ്രദേശത്ത് അറവുമാലിന്യങ്ങള്‍ കൂടുതലായി തള്ളുന്നത് നായ്ക്കള്‍ കൂട്ടം കൂടിയെത്തുന്നതിനു കാരണമാകുന്നു. നഗരത്തിലെ അറവുശാലയിലേക്ക് എത്തുന്ന ഉരുക്കളെ ഈ പ്രദേശത്താണ് കശാപ്പ് ചെയ്ത് അവശിഷ്ടം തള്ളുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടികള്‍ സാവീകരിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."