HOME
DETAILS
MAL
ഗ്രോബാഗും വിത്തുകളും വിതരണം ചെയ്തു
backup
September 01 2016 | 01:09 AM
ചെറുതോണി: ജില്ലാ കുടുംബശ്രീ മിഷന്റെയും മരിയാപുരം ഗ്രാപഞ്ചായത്ത് കുടുംബശ്രീയുടെയും ആഭിമുഖ്യത്തിലുള്ള ഉണര്‍വ് 2016 പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജെ.എല്‍.പി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സൗജന്യമായി ഗ്രോബാഗും വിത്തുകളും വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ് ഗ്രോബാഗ് വിതരണോദ്ഘാടനവും കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷൈന്‍ എം. സിറിയക് വിത്ത് വിതരണോദ്ഘാടനവും നിര്‍വഹിച്ചു. മരിയാപുരം സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആലീസ് വര്‍ഗീസ് അധ്യക്ഷയായി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ തോമസ് ചാക്കോ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫിസര്‍ ഷീന്‍ ജോണ്‍സ് കൃഷിരീതികളെക്കുറിച്ച് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."