സര്‍ക്കാര്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം: എം.എം മണി
മൂന്നാര്‍: കേരളത്തില്‍ ഭരണമാറ്റം വന്നശേഷം ചില ഉദ്യോഗസ്ഥര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണെന്ന് എം എം മണി എം എല്‍ എ.
ഇത് അനുവദിക്കാനാവില്ലെന്നും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസൃതമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം നേതൃത്വത്തില്‍ മൂന്നാറില്‍ നടന്ന സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 100 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ കുടിശിഖ ഉള്‍പ്പെടെ മുഴുവന്‍ ക്ഷേമ പദ്ധതികളും വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
സഹകരണ സംഘങ്ങള്‍ വഴി പെന്‍ഷന്‍ നേരിട്ട് വീടുകളിലെത്തിക്കുന്നത് കേരളത്തില്‍ തന്നെ ആദ്യമാണ്. തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ഭൂമിയില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും ഭൂമിയും വീടും നല്‍കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞതായി സി.പി.എം സെക്രട്ടറിയേറ്റ് അംഗം കൂടിയായ എം.എം.മണി പറഞ്ഞു. സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ.വിജയന്‍, എം.വി.ശശികുമാര്‍, കെ.വി.ശശി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."