എന്‍.ബി.എസ് പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാകും
തൊടുപുഴ: സാഹിത്യപ്രവര്‍ത്തകസഹകരണസംഘത്തിന്റെ വില്‍പനവിഭാഗമായ എന്‍.ബി.എസിന്റെ ആഭിമുഖ്യത്തിലുള്ള പുസ്തകോത്സവത്തിന് ഇന്ന് തൊടുപുഴയില്‍ തുടക്കമാവുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്രീവത്സം ഓഡിറ്റോറിയത്തില്‍ 10 വരെയാണ് പുസ്തകോത്സവം.
ഇന്ന് ഉച്ചകഴിഞ്ഞ ് 2.30ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍ അധ്യക്ഷനാവും.
സാഹിത്യം, വൈജ്ഞാനികം, ആത്മീയം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ പുസ്തകങ്ങള്‍ മേളയിലുണ്ടാവും. പത്തു മുതല്‍ 40 ശതമാനം വരെ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
1200 രൂപയുടെ ശബ്ദതാരാവലി 900 രൂപയ്ക്കും സി മാധവന്‍ പിള്ളയുടെ 1,100 രൂപ വിലയുള്ള ഇംഗ്ലീഷ്- മലയാളം നിഘണ്ടു 800 രൂപയ്ക്കും ലഭിക്കും. മൂന്നു വാല്യങ്ങളായുള്ള 2,880 രൂപയുടെ മൂലധനം 1,730 രൂപയ്ക്കും 750 രൂപയുടെ ഗുണ്ടര്‍ട്ട് നിഘണ്ടു 550 രൂപയ്ക്കും ലഭിക്കും. 3,130 രൂപ വിലയുള്ള 15 പുസ്തകങ്ങള്‍ ഉള്‍പ്പെടുന്ന എസ്.പി.സി.എസ്- എസ്.ബി.ടി ക്ലാസിക് പുസ്തക പരമ്പര 2,000 രൂപയ്ക്കും ലഭ്യമാണ്. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുവരെയായിരിക്കും മേള പ്രവര്‍ത്തിക്കുക. അഡ്വ. എച്ച് കൃഷ്ണകുമാര്‍, വി.എസ് അനീഷ്‌കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."