ഇടിഞ്ഞ് വീഴാറായ കെട്ടിടത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ദുരിത ജീവിതം
രാജാക്കാട്: കാടുകയറി ഇടിഞ്ഞ് വീവാറായ പതിറ്റാണ്ടുപഴക്കുമുള്ള കെട്ടിടത്തില്‍ ഇഴജന്തുക്കളെ ഭയന്ന് ജോലി ചെയ്യുകയാണ് ഒരുപറ്റം സര്‍ക്കാര്‍ ജീവനക്കാര്‍. ചതുരംഗപ്പാറ വില്ലേജ് ഓഫിസിലെ ജീവനക്കാര്‍ക്കാണ് ഈ ദുര്‍ഗതി.
സേനാപതി, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലെ നൂറുകണക്കിന് ആളുകളാണ് ദിവസേന വിവിധ ആവശ്യങ്ങള്‍ക്കായി ചതുരംഗപ്പാറ വില്ലേജ് ഓഫിസില്‍ എത്തുന്നത്. വില്ലേജ് ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ചുറ്റും വലിയ കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇവിടെ ഇഴ ജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.
കെട്ടിടത്തിന്റെ ഭിത്തികള്‍ കാലപ്പഴക്കത്താല്‍ വിണ്ടുകീറി ഏത് നിമിഷവും ഇടിഞ്ഞ് വീഴുമെന്ന അവസ്ഥയിലാണ്. മേച്ചില്‍ ഷീറ്റുകളും പല ഭാഗങ്ങളിലും തകര്‍ന്നു. മഴപെയ്യുന്ന സമയത്ത് ചോര്‍ന്നൊലിക്കുന്നതിനാല്‍ ജീവനക്കാര്‍ ഇതിനുള്ളില്‍ കുടചൂടിയിരുന്ന് ജോലി ചെയ്യേണ്ട സാഹചര്യമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വില്ലേജ് ഓഫിസ് പോളിങ് ബൂത്തായിരുന്നതിനാല്‍ ഇവിടെ റാമ്പ് നിര്‍മിച്ചിരുന്നെങ്കിലും കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
അടിയന്തിരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയക്കം ശക്തമായ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."