HOME
DETAILS

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

  
November 12, 2024 | 10:19 AM

delhi-highcourt-on-cmrl-exalogic-case

ന്യൂഡല്‍ഹി: എക്‌സോലോജികും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാട് സംബന്ധിച്ച് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ എസ്.എഫ്.ഐ.ഒ(സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫിസ്)ക്ക് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. 10 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. 

അന്വേഷണം റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് സി.എം.ആര്‍.എല്ലാണ് ഹരജി നല്‍കിയത്. ഹരജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഡിസംബര്‍ നാലിനേക്ക് മാറ്റി. 

അതേസമയം, ഹരജി അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്ന് സി.എം.ആര്‍.എല്‍ കോടതിയില്‍ ആവശ്യം ഉന്നയിച്ചു. കേസില്‍ തീര്‍പ്പ് ഉണ്ടാകുന്നത് വരെ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ എസ്.എഫ്.ഐ.ഒയെ അനുവദിക്കരുതെന്നും സി.എം.ആര്‍.എല്‍ ഹൈകോടതിയില്‍ ആവശ്യപ്പെട്ടു.

അന്വേഷണവുമായി മുന്നോട്ട് പോകാന്‍ ഡല്‍ഹി ഹൈക്കോടതി  എസ്.എഫ്.ഐ.ഒക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി.എം.ആര്‍.എല്‍. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും വീണ വിജയന്‍ ഉള്‍പ്പടെ ഇടപാടുമായി ബന്ധപ്പെട്ട പലരുടെയും മൊഴി  ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൽമാൻ രാജാവ് ആശുപത്രി വിട്ടു

Saudi-arabia
  •  13 hours ago
No Image

'തര്‍ക്കിക്കരുത്, ജനങ്ങള്‍ പറയുന്നത് കേള്‍ക്കണം'; വീടുകയറുന്ന സഖാക്കള്‍ക്ക് സിപിഐഎമ്മിന്റെ 'പെരുമാറ്റച്ചട്ടം'

Kerala
  •  13 hours ago
No Image

അരുണാചൽ പ്രദേശിലേക്ക് വിനോദയാത്ര പോയ മലയാളി സംഘം അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു

National
  •  13 hours ago
No Image

റഫാല്‍ ഇനി ഇന്ത്യയിലും നിര്‍മിക്കും; 3.25 ലക്ഷം കോടിയുടെ കരാര്‍ അടുത്ത മാസം

Kerala
  •  14 hours ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  14 hours ago
No Image

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  15 hours ago
No Image

യു.എ.ഇയിലെ സ്കൂൾ പ്രവേശന പ്രായപരിധി മാറ്റം പ്രവാസികൾക്ക് ആശ്വാസം

uae
  •  15 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും

Kerala
  •  16 hours ago
No Image

യു.എ.ഇയുടെ പിറവി ലോകത്തെ അറിയിച്ച മുഹമ്മദ് അല്‍ ഖുദ്‌സി അന്തരിച്ചു

uae
  •  17 hours ago
No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  a day ago