ഇടുക്കിയിലെ റീസര്‍വേ പുനരാരംഭിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ഇടുക്കി ജില്ലയില്‍ നിര്‍ത്തിവച്ച റീസര്‍വേ നടപടികള്‍ പുനരാരംഭിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 2007ല്‍ നിര്‍ത്തിവച്ച നടപടികള്‍ പുനരാരംഭിക്കാനാണ് കോടതി ഉത്തരവിട്ടത്.
ഡിസ്ട്രിക്റ്റ് കണ്‍സ്യൂമര്‍ ഫോറം സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
റീസര്‍വേ നടക്കാത്തതുമൂലം ഭൂമിയുടെ ക്രയവിക്രയമോ ഭൂമി പണയപ്പെടുത്തി വായ്പ എടുക്കുന്നതിനോ കര്‍ഷകര്‍ക്ക് കഴിയുന്നില്ലെന്ന് ഹരജിയില്‍ പറയുന്നു.
റീസര്‍വേ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് കൃത്യമായ ഭൂരേഖകള്‍ തയാറാക്കാന്‍ സാധിച്ചിരുന്നില്ല.
സര്‍വേ ജീവനക്കാരുടെ അഭാവവും ഇടുക്കിയുടെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകള്‍ മൂലവും സര്‍വേ മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയായിരുന്നു ഇടുക്കിയില്‍.
അടിസ്ഥാന രേഖകളുടെ അഭാവവും റീസര്‍വേ തുടര്‍ന്നു കൊണ്ടുപോകുന്നതിനു തടസ്സമായിരുന്നു.
ഒരു വര്‍ഷത്തിനകം റീസര്‍വേ പൂര്‍ത്തീകരിക്കാനാണ് ഹൈക്കോടതി നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."