കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുണ്ട്: ഗവര്‍ണര്‍
കോഴിക്കോട്: സമൂഹത്തില്‍ ആരും മാധ്യമസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കാതെ വസ്തുതകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യണമെന്നും കേരള ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം.
കോടതി നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുണ്ട്്. എന്നാല്‍ മാധ്യമസ്വാതന്ത്ര്യം വസ്തുതകളെ വളച്ചൊടിക്കാനോ വാര്‍ത്തകളെ നിര്‍മിച്ചെടുക്കാനോ ഉപയോഗിക്കാന്‍ പാടില്ല. വിവരങ്ങള്‍ അതേപടി ജനങ്ങളിലേക്കെത്തിക്കുന്നുവെന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ അവകാശപ്പെടുമ്പോള്‍ ലോകസമൂഹത്തിനായുള്ള അജണ്ട തയാറാക്കുന്നവരാണ് മറ്റു ചിലര്‍.
അഭിപ്രായപ്രകടനങ്ങളിലെ സൗകര്യപ്രദമായ ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വസ്തുതാവിരുദ്ധമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല. സത്യവിരുദ്ധമായ വാര്‍ത്തകള്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യും. വാര്‍ത്തകള്‍ ആദ്യമെത്തിക്കാനുള്ള ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്കിടയിലെ കിടമത്സരത്തിനിടയില്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധയില്‍വയ്ക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ പി.വി സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് കെഫ് ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ കെ.ഇ ഫൈസലിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."