ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ തീവ്രപരിചരണ വിഭാഗം ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ചു
കൊച്ചി: തീപിടിത്തത്തെ തുടര്‍ന്ന് അടച്ചിട്ട എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ തീവ്രപരിചരണ വിഭാഗത്തിന്റെ (ഐ.സി.സി.യു) പ്രവര്‍ത്തനം ഭാഗികമായി പുനഃരാരംഭിച്ചു. ഐ.സി.സി.യുവിലെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിന്റെ ഭാഗമാണ് ഇന്നലെ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്.
ഇവിടെ 12 കിടക്കകളാണുള്ളത്. തീപിടിത്തമുണ്ടായ ഐ.സി.സി.യുവിന്റെ പ്രധാന ഭാഗം തുറക്കുന്നതു വൈകും. ഇവിടെ ഫയര്‍ എക്‌സിറ്റ് സ്ഥാപിക്കണമെന്ന നിര്‍ദേശമുണ്ടായതിനെ തുടര്‍ന്ന് അതിനുള്ള പ്രവര്‍ത്തനം നടത്തിയ ശേഷമാകും പ്രധാന ഭാഗം തുറന്നു നല്‍കുക.
ഐ.സി.സി.യുവിന്റെ പ്രധാന ഭാഗത്താണ് കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായത്. ഇവിടെ ഫയര്‍ എക്‌സിറ്റിനു സൗകര്യം വേണമെന്നാണു നിര്‍ദേശം. ഇതിനുള്ള ജോലികള്‍ പൊതുമരാമത്ത് വകുപ്പാണ് ചെയ്യേണ്ടത്. ഐ.സി.സി.യുവിന്റെ ഒരു ഭാഗത്തെ ഭിത്തി പൊളിച്ച് അവിടെ ഫയര്‍ എക്‌സിറ്റ് സ്ഥാപിക്കാനുള്ള ജോലികളാണു നടക്കേണ്ടത്. ജോലി ആരംഭിച്ചാല്‍ മൂന്നു ദിവസം കൊണ്ടു തീര്‍ക്കാമെന്നാണു പൊതുമരാമത്ത് വകുപ്പ് നല്‍കുന്ന ഉറപ്പ്.
ഇത്രയും ദിവസം താമസിക്കുന്നതു രോഗികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലാണു സ്റ്റെപ് ഡൗണ്‍ ഐ.സി.യു തുറന്നു നല്‍കിയത്. പ്രധാന ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകുമ്പോള്‍ നിരീക്ഷണത്തിനായി അവരെ പ്രവേശിപ്പിക്കുന്ന ഭാഗമാണ് സ്റ്റെപ് ഡൗണ്‍ ഐ.സി.യു. വേണമെങ്കില്‍ മെഡിക്കല്‍ ഐ.സി.യുവും രോഗികള്‍ക്കായി ഉപയോഗിക്കാനാകുമെന്നും ആര്‍.എം.ഒ പി.ജെ സിറിയക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."