HOME
DETAILS

 'പഴയങ്ങാടി മാളി'ലേക്ക് നാടൊഴുകി ; ഉദ്ഘാടനദിന കച്ചവടം പൊടിപൊടിച്ചു

  
backup
September 01 2016 | 17:09 PM

%ef%bb%bf-%e0%b4%aa%e0%b4%b4%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8


മണ്ണഞ്ചേരി: പുതിയതായി രൂപപ്പെടുത്തിയ പഴയങ്ങാടി മാളിലേക്ക് നാടൊന്നാകെ ഒഴുകിയെത്തിയതോടെ ഉദ്ഘാടനദിനത്തിലെ കച്ചവടം പൊടിപൊടിച്ചു.
ഇന്നലെ രാവിലെ 7.30 ന് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനല്‍കുമാര്‍ ചന്തയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉദ്ഘാടനത്തിന് മുന്‍പുതന്നെ ചന്തയും പരിസരവും നാട്ടുകാരുടെ പങ്കാളിത്തംകൊണ്ട് നിറഞ്ഞിരുന്നു. മണ്ണഞ്ചേരി പഞ്ചായത്തും വ്യാപാരിവ്യവസായി സമിതിയും സംയുക്തമായാണ് പഴയങ്ങാടിമാള്‍ എന്ന ആഴ്ച ചന്തയ്ക്ക് രൂപം നല്‍കിയത്.
വിവിധതരം അച്ചാറുകള്‍,പപ്പടം,തൈര്,ജൈവപച്ചക്കറികള്‍,ഉപ്പിലിട്ട വിഭവങ്ങള്‍,തേന്‍,ധാന്യപൊടികള്‍,കറിപൊടികള്‍,കൈത്തറി തുണികള്‍, കായല്‍ മത്സ്യങ്ങള്‍, വിവിധതരം കോഴികുഞ്ഞുങ്ങള്‍, നാടന്‍മുട്ട, സുഗന്ധ തൈലങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവ ആദ്യദിനംതന്നെ തുറന്നചന്തയില്‍ ഇടംതേടിയിരുന്നു. ചന്തയുടെ തുടക്കത്തില്‍ ഒരുമണിക്കൂറിനുള്ളില്‍ തന്നെ വില്‍പ്പനയ്‌ക്കെത്തിച്ച ഒട്ടുമിക്കവയും കാലിയായി. ആദ്യവില്‍പ്പന ജില്ലാപഞ്ചായത്തംഗം പി.എ.ജുമൈലത്തില്‍ നിന്നും സിറാജ് കമ്പിയകം ജൈവപച്ചക്കറികിറ്റുവാങ്ങി നിര്‍വ്വഹിച്ചു. മണ്ണഞ്ചേരിയിലെ വള്ളക്കടവില്‍ പഞ്ചായത്തുവക ഭൂമിയിലാണ് ചന്തയുടെ പ്രവര്‍ത്തനം. എല്ലാവെള്ളിയാഴ്ചയിലും രാവിലെ 6 മുല്‍ 10 വരെയാകും ഓപ്പണ്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. ചന്തയിലേക്ക് ജൈവഉല്‍പ്പന്നങ്ങള്‍ വിളയിക്കാന്‍ മണ്ണഞ്ചേരിയിലെ വ്യാപാരിയായ അഷറഫ് കരിമുറ്റം രണ്ടേക്കര്‍ ഭൂമി വാടകയില്ലാതെ വ്യാപാരിവ്യവസായി സമിതിക്കുനല്‍കി. ഉദ്ഘാടനദിനത്തില്‍ തന്നെ കഞ്ഞിക്കുഴിയിലെ ജൈവവിളകള്‍ വില്‍പ്പനനടത്തുന്ന മൊബൈല്‍ യൂണിറ്റ് മണ്ണഞ്ചേരിയില്‍ എത്തിയിരുന്നു.
ഉദ്ഘാടനസമ്മേളനത്തില്‍ അഡ്വ. ആര്‍ റിയാസ് അധ്യക്ഷതവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീനസനല്‍കുമാര്‍,ജില്ലാപഞ്ചായത്തംഗം പി.എ.ജുമൈലത്ത്,ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് മഞ്ജുരതികുമാര്‍,എം.എസ്.സന്തോഷ്,പി.രഘുനാഥ്,വി.വേണു,സി.എ.ബാബു,മൊയ്തീന്‍കുഞ്ഞാശാന്‍,അബ്ദുള്‍നിസാര്‍,സിറാജ് കമ്പിയകം,ജാബിര്‍ നൈന,അനസ് അടിവാരം,മുഹമ്മദ് മുസ്തഫ,അസ്‌ലം കോര്യംപള്ളി സംസാരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്ത് കെഎംസിസി കോഴിക്കോട് ജില്ലാ ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 20ന് 

oman
  •  a month ago
No Image

സൈബര്‍ അറസ്റ്റ് ഭീഷണിയിലൂടെ വീട്ടമ്മയില്‍ നിന്ന് നാലുകോടിയിലധികം രൂപ തട്ടിയെടുത്തു

Kerala
  •  a month ago
No Image

നാഗര്‍കോവിലില്‍ മലയാളി അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാശ്രമം നടത്തി ചികിത്സയിലായിരുന്ന ഭര്‍തൃമാതാവ് മരിച്ചു

Kerala
  •  a month ago
No Image

അബൂദബിയിലെ സ്വകാര്യ സ്‌കൂള്‍ നിയമനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അഡെക് 

uae
  •  a month ago
No Image

ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

latest
  •  a month ago
No Image

കറന്റ് അഫയേഴ്സ്-28-10-2024

PSC/UPSC
  •  a month ago
No Image

ആഡംബര ദ്വീപായ സിന്ദാല വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത് സഊദി

latest
  •  a month ago
No Image

കൊച്ചിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; ലഹരിയെത്തിയത് ബെംഗളുരുവില്‍ നിന്ന്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ സൂക്ഷ്മ പരിശോധന പൂർത്തിയായി; വയനാട് 16, പാലക്കാട് 12, ചേലക്കര ഏഴും സ്ഥാനാർത്ഥികൾ

Kerala
  •  a month ago
No Image

ക്ലാസില്‍ വരാത്തതിന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് മഹാരാജാസ് കോളജിന്റെ നോട്ടീസ്; പഠനം അവസാനിപ്പിക്കുന്നതായി മറുപടി

Kerala
  •  a month ago