HOME
DETAILS
MAL
കൊലക്കേസ് പ്രതികളെ വിട്ടയച്ചു
backup
September 01 2016 | 17:09 PM
തൊടുപുഴ: കൊക്കയാര്‍ വടക്കേമല മണിക്കുട്ടന് വധക്കേസിലെ പ്രതികളെ കോടതി വിട്ടയച്ചു. വടക്കേമല ഓലിക്കല്‍ പുരയിടത്തില്‍ സുബിന്, വടക്കേപ്പറമ്പില്‍ മനോജ്, മജു എന്നിവരെയാണ് തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ജോര്‍ജ് ഉമ്മന്‍ വെറുതെവിട്ടത്.
മദ്യപിച്ച വടക്കേമലയിലെത്തിയ മണിക്കുട്ടന് പ്രതികളുടെ സഹൃത്തായ കണ്ണനെ വെട്ടി പരുക്കേല്‍പ്പിക്കുകയും തടയാന്‍ ശ്രമിച്ച പ്രതികളെ വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു. ഓടിമാറിയ പ്രതികള്‍ മണിക്കുട്ടനെ കല്ലെറിഞ്ഞ് വീഴ്ത്തിയശേഷം കല്ലിനിടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. 2013 മാര്‍ച്ച് 16ന് രാത്രി 9.30നായിരുന്നു സംഭവം. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ കെ.ടി തോമസ്, സാബു ജേക്കബ് മംഗലത്തില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."