ആയുര്‍വേദ കോളജ് പേവാര്‍ഡ് മന്ദിരം തുറന്നു
തിരുവനന്തപുരം: കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആയുര്‍വേദ കോളജിലെ പേവാര്‍ഡ് മന്ദിരം തുറന്നു. മന്ദിരത്തിന്റെ പ്രവേശനോദ്ഘാടനം ഇന്നലെ ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍വ്വഹിച്ചു.
2015-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും മുറികള്‍ രോഗികള്‍ക്ക് തുറന്നുകൊടുത്തിരുന്നില്ല. വെള്ളത്തിന്റെയും കറണ്ടിന്റെയും കണക്ഷന് കിട്ടാത്തതിനാല്‍ ഒരു വര്‍ഷത്തോളം അടഞ്ഞുകിടന്ന മന്ദിരമാണ് പ്രവേശനോദ്ഘാടനം നടത്തി രോഗികള്‍ക്കായി തുറന്നുകൊടുത്തത്.
2015 ഫെബ്രുവരിയിലായിരുന്നു രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായുള്ള ഏഴുനില കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. അന്നു തന്നെ ഔദ്യോഗിക ഉദ്ഘാടനവും നടത്തിയിരുന്നു. 5.75 കോടിയോളം രൂപ ചിലവിട്ടാണു കെട്ടിടം നിര്‍മിച്ചത്. 60 രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുളള സൗകര്യമാണുള്ളത്.കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ നാളുകളില്‍ തന്നെ രോഗികളെ കെട്ടിടത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ സാധാരണക്കാരായ നിരവധിപേര്‍ക്കു ഇതിന്റെ പ്രയോജനം ലഭിച്ചേനെ.
കോളജിന്റെ ശതോത്തര രജത ജൂബിലി പ്രമാണിച്ചു നിര്‍മിച്ച പുതിയ കവാടത്തിന്റെയും ഹോസ്പിറ്റല്‍ മാനേജ്മെന്റ് സിസ്റ്റത്തിന്റെയും ഉദ്ഘാടവും ഇന്നലെ നടന്നു. വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ചടങ്ങില്‍ ശശി തരൂര്‍ എം.പി, മേയര്‍ വി.കെ പ്രശാന്ത്, ഒ.രാജഗോപാല്‍ എം.എല്‍.എ, കോളജ് പ്രിന്‍സിപ്പാള്‍ ഡോ.പി.കെ അശോക്, വി.ശിവന്‍കുട്ടി, ആശുപത്രി സൂപ്രണ്ട് ജി.ചന്ദ്രകുമാര്‍, ഐ.എസ്.എം ഡയറക്ടര്‍ അനിതാ ജേക്കബ്, മുന്‍ ഡി.എ.എം ഇ.പി.കെ മോഹന്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."