HOME
DETAILS

ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; സ്വാഗതംചെയ്ത് ലോകനേതാക്കള്‍

  
Web Desk
November 27, 2024 | 2:33 AM

Ceasefire between Israel and Hezbollah begins

ബെയ്‌റൂത്ത്/ജറുസലം: ഒരുവര്‍ഷത്തിലേറെ നീണ്ടുനിന്ന ഇസ്‌റാഈല്‍- ലബനാന്‍ സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം. യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇസ്‌റാഈലും ഹിസ്ബുല്ലയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍ പ്രാദേശിക സമയം പുലര്‍ച്ചെ നാലുമണിയോടെ പ്രാബല്യത്തില്‍ വരികയുംചെയ്തു.

വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്‌റാഈലും ഹിസ്ബുല്ലയും തമ്മിലുള്ള കരാര്‍ പ്രകാരം 60 ദിവസത്തിനുള്ളില്‍ ലെബനാനില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യം പിന്‍വാങ്ങും. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് പ്രഖ്യാപനം നടത്തിയത്. ലബനാന്‍ പാര്‍ലമെന്റ് ഇന്ന്വിഷയം ചര്‍ച്ചചെയ്യും.

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ മന്ത്രിസഭയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു. വെടി നിര്‍ത്തല്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 60 ദിവസത്തെ വെടിനിര്‍ത്തല്‍ പദ്ധതിപ്രകാരം ഹിസ്ബുല്ല തെക്കന്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങി ലിറ്റനി നദിയുടെ വടക്കോട്ടു പിന്‍മാറും, ഇസ്രാഈല്‍ ലബനന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയും ചെയ്യും. കരാര്‍ ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് നെതന്യാഹു പറഞ്ഞു. 

അതേ സമയം, ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തില്‍ ഹിസ്ബുല്ലയെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള അവസരമായാണ് വെടിനിര്‍ത്തല്‍ കാണുന്നതെന്ന് വ്യക്തമാക്കി. 'ഈ സംഘര്‍ഷം ആരംഭിച്ച കാലത്തെ അപേക്ഷിച്ച് ഹിസ്ബുല്ല സംഘടന ഇപ്പോള്‍ വളരെ ദുര്‍ബലമായിരിക്കുന്നു. ഞങ്ങള്‍ അവരുടെ നിരവധി നേതാക്കളെ വധിച്ചു, അവരുടെ മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു. ആയിരക്കണക്കിന് പോരാളികളെ നിര്‍വീര്യമാക്കി. അതിര്‍ത്തിയിലുള്ള അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും തകര്‍ത്തു. 'ഇറാന്‍ ഭീഷണി, സൈന്യത്തിന്റെ ക്ഷീണം, ആയുധങ്ങളുടെ കുറവ്, ഹമാസിനെ ഒറ്റപ്പെടുത്തല്‍ എന്നിവ കണക്കിലെടുത്താണ് ഈ വെടിനിര്‍ത്തല്‍ തീരുമാനം എടുത്തതെന്ന് നെതന്യാഹു വ്യക്തമാക്കി. 

വെടിനിര്‍ത്തല്‍ പദ്ധതിയെ ലോകനേതാക്കള്‍ സ്വാഗതംചെയ്തു. 

Ceasefire between Israel and Hezbollah begins



 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  11 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  11 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  11 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  11 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  11 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  11 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  11 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  11 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  11 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  11 days ago