കൊല്ലത്ത് വ്യാജ മുട്ടകള്‍ സുലഭം; തടയാന്‍ നടപടികളില്ല
കൊല്ലം: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന വ്യാജ മുട്ടകള്‍ ജില്ലയില്‍ സുലഭം.
പരാതികളുയര്‍ന്നിട്ടും ഭക്ഷ്യസുരക്ഷാ വകുപ്പോ ആരോഗ്യ വകുപ്പോ നടപടികളെടുത്തിട്ടില്ല. നാടന്‍ മുട്ടകളേക്കാള്‍ കുറഞ്ഞ വിലക്ക് ലഭ്യമാകുമെന്നതിനാല്‍ കച്ചവടക്കാര്‍ക്കും ഇതിനോടാണ് പ്രിയം.
തമിഴ്‌നാട്ടിലെ ഹാച്ചറികളില്‍ നിന്നാണ് ഇത്തരത്തിലുള്ള വ്യാജമുട്ടകള്‍ സംസ്ഥാനത്തേക്കെത്തുന്നത്. ദിനംപ്രതി പതിനായിരക്കണക്കിന് മുട്ടകളാണ് ഇവിടെ നിന്ന് കയറ്റിവിടുന്നത്. മൊത്തക്കച്ചവടക്കാര്‍ മുട്ടയൊന്നിന് 50 മുതല്‍ 90 പൈസ വരെയാണ് നല്‍കുന്നത്. ശേഷം ഇവര്‍ ഇത് ഉപഭോക്താക്കള്‍ക്ക് താറാവ് മുട്ട അഞ്ചു രൂപയ്ക്കും, കോഴിമുട്ട മൂന്നു രൂപയ്ക്കും വില്‍ക്കും. വഴിയോര കച്ചവടക്കാര്‍ വ്യാപകമായി ഇത്തരം മുട്ടകള്‍ വിറ്റഴിക്കുന്നുണ്ട്. മുട്ടകള്‍ കുറഞ്ഞ വിലക്കെന്ന ബോര്‍ഡുകളും സ്ഥാപിച്ചാണ് കച്ചവടം. പരിണിത ഫലങ്ങളറിയാതെ ആളുകള്‍ ഇത്തരം മുട്ടകള്‍ വാങ്ങാന്‍ മത്സരിക്കുകയാണ്. തട്ടുകടകളിലും ഇത്തരം മുട്ടകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."