ഈഡിസ് കൊതുകുകള്‍ പെരുകി; ഡെങ്കിപ്പനിയില്‍ വിറച്ച് കേരളം
ആലപ്പുഴ: പരിസരശുചിത്വം അവതാളത്തിലായ സംസ്ഥാനത്ത് ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പടരുന്നു. ഈഡിസ് കൊതുകുകളുടെ വ്യാപനത്തിലൂടെ കഴിഞ്ഞ എട്ടു മാസത്തിനിടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം റെക്കോര്‍ഡിലെത്തി. ഡെങ്കിപ്പനി ബാധിതരായ ഒന്‍പത് പേരാണ് ഇതുവരെ സംസ്ഥാനത്ത് മരിച്ചത്.
2015 ല്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത് 4114 പേരായിരുന്നു. എന്നാല്‍ മുന്‍വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി എട്ടുമാസത്തിനിടെ 5286 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടിയത്. ഓഗസ്റ്റില്‍ മാത്രം 1117 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.
സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലും വടക്കന്‍ കേരളത്തില്‍ മലപ്പുറം, വയനാട് ജില്ലകളിലുമാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത്. തലസ്ഥാന ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഡങ്കിപ്പനി ബാധിച്ച് ചികിത്സതേടിയത്. 700 ലേറെ പേര്‍ ഇതിനകം തിരുവനന്തപുരം ജില്ലയില്‍ മാത്രം ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടി കഴിഞ്ഞു.
മാലിന്യ നിര്‍മാര്‍ജനത്തിലെ വീഴ്ചകള്‍ തന്നെയാണ് ഡെങ്കിപ്പനി പടരാന്‍ വഴിയൊരുക്കുന്നത്. കാലവര്‍ഷത്തിന് മുന്‍പുള്ള ശുചീകരണ പരിപാടികള്‍ ഇത്തവണ കാര്യക്ഷമമല്ലായിരുന്നു. തദ്ദേശ, ആരോഗ്യവകുപ്പുകള്‍ ശുചീകരണ പരിപാടികളില്‍ കാര്യമായ ശ്രദ്ധചെലുത്താന്‍ തയാറാവാത്തതും ഈഡിസ് കൊതുകുകള്‍ പെരുകാനും രോഗവ്യാപനത്തിനും കാരണമായി. ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴും ആരോഗ്യവകുപ്പ് നിസംഗതയിലാണ്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. ഡെങ്കിപ്പനിക്ക് പുറമേ മലേറിയ, ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി രോഗങ്ങള്‍ ബാധിച്ച് ചികിത്സതേടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് എട്ടു മാസത്തിനിടെ 922 പേരും ഹെപ്പറ്റൈറ്റിസ് ബി രോഗം ബാധിച്ച് 744 പേരും ചികിത്സതേടി. 16 പേരാണ് എട്ടു മാസത്തിനിടെ ഹെപ്പറ്റൈറ്റിസ് ബി രോഗ ബാധയെ തുടര്‍ന്ന് മരിച്ചത്. പനി ബാധിച്ച് 18,18,398 പേരും എട്ടു മാസത്തിനിടെ ചികിത്സതേടി.
2011 മുതല്‍ 2016 ഓഗസ്റ്റ് വരെയുള്ള ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും മരണവും :
2016 - 5286 - 9
2015 - 4114 - 29
2014 - 2548 - 13
2013 - 7938 - 29
2012 - 4056 - 16
2011 - 1304 - 10
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."