HOME
DETAILS

മൊബൈല്‍ കട സ്വദേശിവല്‍ക്കരണം: പഴുതുകളടച്ച് സഊദി തൊഴില്‍ മന്ത്രാലയം

  
backup
September 01 2016 | 18:09 PM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

ജിദ്ദ: നാളെ മുതല്‍ സഊദിയിലെ മൊബൈല്‍ കടകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ പഴുതുകളും അടച്ച് തൊഴില്‍ മന്ത്രാലയം.

തീരുമാനം ലംഘിച്ച് വിദേശികളെ ജോലിക്കുവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് 20,000 റിയാല്‍ പിഴ ചുമത്തുമെന്നും വിദേശികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴ ഇരട്ടിയാവുമെന്നും മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. ഇതിനു പുറമെ മറ്റു ശിക്ഷാ നടപടികളുമുണ്ടാവും. സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുകയില്ല. നിയമലംഘനത്തിന്റെ ഭാഗമായുള്ള നടപടികളില്‍ നിന്നും രക്ഷനേടാന്‍ കടയുടമകള്‍ പുതിയ വഴികള്‍ തേടുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ മൊബൈല്‍ മേഖലയ്ക്ക് പുറമെ ഗതാഗത വകുപ്പിലും സ്ത്രീകളെ നിയമിക്കാന്‍ തീരുമാനമായി. ഇതിനായി പ്രത്യേക വിഭാഗമുണ്ടാക്കണമെന്ന് ഗതാഗത മന്ത്രി സുലൈമാന്‍ അല്‍ ഹമദാന്‍ ഉത്തരവിട്ടു.

സ്ത്രീകള്‍ക്കുള്ള പ്രത്യേക വിഭാഗത്തില്‍ അവരുടെ സ്വകാര്യത ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് മന്ത്രാലയം വനിതാ സൂപ്പര്‍വൈസര്‍മാരെ നിയോഗിച്ചു. സ്ത്രീ ജീവനക്കാര്‍ക്ക് വേണ്ടി വെബ്‌സൈറ്റില്‍ പരസ്യവും നല്‍കിക്കഴിഞ്ഞു.

രാജ്യത്ത് ഒഴിവുള്ള എല്ലായിടത്തും സ്ത്രീകള്‍ അപേക്ഷ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ 20 മേഖലകളിലായി 806000 സഊദി വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 71 ശതമാനവും വിദ്യാഭ്യാസ മേഖലയിലാണ്.
പതിമൂന്ന് ശതമാനം ആരോഗ്യ സാമൂഹിക സേവനരംഗത്തും അഞ്ചു ശതമാനം പൊതുഭരണ വിഭാഗത്തിലും പ്രതിരോധ സാമൂഹിക സുരക്ഷാ രംഗത്തും ജോലി ചെയ്യുന്നു. പുറമെ, ഉല്‍പാദക, നിര്‍മാണ, ഖനന, കാര്‍ഷിക, വന, മത്സ്യബന്ധന മേഖലകളിലും സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago