എയര്‍ ഇന്ത്യ അഴിമതി; പ്രഫുല്‍ പട്ടേലിന് സി.ബി.ഐയുടെ ക്ലീന്‍ ചിറ്റ്
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ അഴിമതി കേസില്‍ എന്‍.സി.പി (അജിത് പവാര്‍) വിഭാഗം നേതാവ് പ്രഫുല്‍ പട്ടേലിന് സി.ബി.ഐയുടെ ക്ലീന്‍ ചിറ്റ്. യു.പി.എ സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിന്റെ പേരിലുള്ള കേസ് അവസാനിപ്പിച്ചതായി സി.ബി.ഐ അറിയിച്ചു. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങണമെന്ന റിപ്പോര്‍ട്ട് തള്ളി മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേല്‍ വിമാനങ്ങള്‍ പാട്ടത്തിനെടുത്ത കേസിലാണ് ക്ലീന്‍ ചിറ്റ്.
എയര്‍ ഇന്ത്യയിലെയും വ്യോമയാന മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കുമൊപ്പം വലിയ അളവില്‍ വിമാനം വാങ്ങിക്കുന്നതില്‍ പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണവും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. എയര്‍ ഇന്ത്യക്കായി വിമാനങ്ങള്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് വിമാനങ്ങള്‍ പാട്ടത്തിനെടുത്തത്.
2017ല്‍ സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യോമയാന മന്ത്രാലയത്തിലെയും എയര്‍ ഇന്ത്യയുടെയും നിരവധി ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലുണ്ടായിരുന്നു. ഏഴ് വര്‍ഷമായി അന്വേഷിക്കുന്ന കേസാണ് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."