HOME
DETAILS
MAL
ലോകത്ത് തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് സാഹചര്യമൊരുങ്ങുന്നു
backup
September 01 2016 | 18:09 PM
ന്യൂയോര്‍ക്ക്: ലോകത്ത് ആദ്യമായി തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അടുത്ത വര്‍ഷം നടക്കും. ഇറ്റാലിയന്‍ ന്യൂറോ സര്ജന് ഡോ. സെര്‍ജിയോ കനാവറെയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ.
ചൈനീസ് സര്ജന് സിയാവോ പിങ് റെന്‍ സഹായിയാകും. റഷ്യക്കാരന് വലേറി സ്പിരിദോനോവാണ് തല നല്കാന് തയാറായത്.
ശസ്ത്രക്രിയ ഏതു രാജ്യത്താകുമെന്ന് വ്യക്തമല്ല. യൂറോപ്പിനും അമേരിക്കക്കും പുറത്തായിരിക്കും ശസ്ത്രക്രിയ. അപൂര്‍വ ജനിതക രോഗം ബാധിച്ച റഷ്യന്‍ ടെക്കിയാണ് വലേറി സ്പിരിദോനോവ്. തലച്ചോറിലെയും സുഷുമ്നാ നാഡിയിലെയും ഞരമ്പ് കോശങ്ങളും ശരീരത്തിലെ പേശികളും നശിക്കുന്ന രോഗം ബാധിച്ച് വലേറി നാളുകളായി വീല്‍ചെയറിലാണ്. തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കെതിരേ ഒരു വിഭാഗം ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും രംഗത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."