2,600 ടണ്‍ രാസായുധം യു.എസ് നിര്‍വീര്യമാക്കുന്നു
വാഷിങ്ടണ്‍: 2,600 ടണ്‍ മസ്റ്റഡ് ഗ്യാസ് ഷെല്ലുകള്‍ നശിപ്പിക്കാന്‍ യു.എസ് തീരുമാനിച്ചു. രാസായുധം ഉപയോഗിക്കുന്നത് യു.എന്‍ നിരോധിച്ച പശ്ചാത്തലത്തിലാണിത്. ഇവ നശിപ്പിക്കാന്‍ 4.5 ബില്യന്‍ ഡോളര്‍ ചെലവഴിച്ച് പ്ലാന്റ് സ്ഥാപിക്കാനാണ് തീരുമാനം.
പ്ലാന്റിന്റെ നിര്‍മാണ പ്രവൃത്തികള്‍ അടുത്ത ആഴ്ച തുടങ്ങും. സൗത്ത് കൊളറാഡോയിലെ പ്യുബ്‌ലോ കെമിക്കല്‍ ഡിപ്പോയിലാണ് രാസായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഈയിടെ ഐ.എസും റഷ്യയും സിറിയയും മസ്റ്റഡ് ഗ്യാസ് ഉപയോഗിച്ചിരുന്നു.
7,80,000 കെമിക്കല്‍ ഷെല്ലുകളാണ് യു.എസ് നശിപ്പിക്കാന്‍ തീരുമാനിച്ചത്. ഇത്രയും ഷെല്ലുകള്‍ നശിപ്പിക്കുന്നതിലെ സുരക്ഷാപ്രശ്‌നമാണ് തീരുമാനം വൈകാന്‍ ഇടയാക്കിയത്. റോബോട്ടുകളെ ഉപയോഗിച്ചാണ് ഷെല്ലുകള്‍ പൊട്ടിക്കുക. തുടര്‍ന്ന് പ്ലാന്റില്‍ വച്ച് വെള്ളവും ബാക്ടീരിയയും ഉപയോഗിച്ച് ഗ്യാസിനെ നിര്‍വീര്യമാക്കുന്നതാണ് പദ്ധതി. കണ്ണും, ശ്വാസകോശവും തകര്‍ക്കുന്നതാണ് മസ്റ്റഡ് ഗ്യാസ്. 500 ഷെല്ലുകളാണ് ഒരു ദിവസം ഇത്തരത്തില്‍ നിര്‍വീര്യമാക്കാന്‍ കഴിയുക. 2020 ഓടെ ഷെല്ലുകളുടെ നിര്‍വീര്യമാക്കല്‍ പൂര്‍ത്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."