ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ശുചിയാക്കാന്‍ കുടുംബശ്രീ ഇറങ്ങുന്നു
തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ശുചിയാക്കാന്‍ കുടുംബശ്രീയെ ഇറക്കുന്നു. 86 കേന്ദ്രങ്ങള്‍ ശുചിയാക്കേണ്ട ചുമതലയാണ് കുടുംബശ്രീയെ ഏല്‍പ്പിച്ചിരിക്കുന്നത്. അതത് ജില്ലകളിലെ ഡി.ടി.പി.സികള്‍ കുടുംബശ്രീയെ നിയന്ത്രിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാലിന്യം കുന്നുകൂടുന്നതിനെ തുടര്‍ന്ന് സഞ്ചാരികളുടെ വരവ് കുറയുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. ഇതിനാലാണ് വിനോദസഞ്ചാര വകുപ്പ് കുടുംബശ്രീയെ പങ്കാളികളാക്കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍.
തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഏഴും കൊല്ലത്ത് എട്ടും ആലപ്പുഴയിലും ഇടുക്കിയിലും കോട്ടയത്തും പാലക്കാട്ടും മൂന്നു പ്രദേശങ്ങള്‍ വീതവും എറണാകുളത്ത് പത്തും കോഴിക്കോട്ടും പത്തനംതിട്ടയിലും ഏഴും കാസര്‍കോട്ടും തൃശൂരും നാലും മലപ്പുറത്ത് ഒന്‍പതും വയനാട്ടില്‍ ആറും പ്രദേശങ്ങളാണ് കുടുംബശ്രീയെ ഏല്‍പ്പിക്കുന്നത്. കുടുംബശ്രീയില്‍ നിന്നു നല്കിയ പദ്ധതി റിപ്പോര്‍ട്ട് വിനോദസഞ്ചാര വകുപ്പ് അംഗീകരിച്ചു. ഇതിനായി 3.89 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു.
ഇതില്‍ 3.73 കോടി ശമ്പളവും 2.59 ലക്ഷം സാധനങ്ങള്‍ വാങ്ങാനും, രണ്ടു സെറ്റ് യൂനിഫോം വാങ്ങുന്നതിനു 12.97 ലക്ഷം രൂപയും നല്‍കും. ജില്ല തിരിച്ചള്ള പണം ഡി.ടി.പി.സികള്‍ കുടുംബശ്രീയുടെ ജില്ലാ കോഡിനേറ്റര്‍മാര്‍ക്ക് കൈമാറും. ഒരാള്‍ക്ക് 600 രൂപയാണ് ശമ്പളം ലഭിക്കുക. 2,500 രൂപ യൂനിഫോം അലവന്‍സും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."