ആരോഗ്യ അവകാശ സമ്മേളനം നാളെ
കോഴിക്കോട്: മനുഷ്യാവകാശങ്ങള്‍ ലംഘിച്ച് വാക്‌സിനുകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന കാംപയിന്റെ ഭാഗമായി ആരോഗ്യ അവകാശ സമ്മേളനം നടത്തുന്നു.
ആരോഗ്യ അവകാശ സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ പത്ത് മുതല്‍ നളന്ദ ഓഡിറ്റോറിയത്തിലാണ് സമ്മേളനം.
പ്രശസ്ത വൈദ്യശാസ്ത്ര വിദഗ്ദന്‍ ഡോ. പുകഴേന്തി പങ്കെടുക്കുന്ന സമ്മേളനം മുന്‍ എം.എല്‍.എ സൈമണ്‍ ബ്രിട്ടോ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അടുത്തിടെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡിഫ്തീരിയ കേസുകള്‍ വാക്‌സിനുകള്‍ എടുക്കാത്തതിന്റെ പേരിലാണെന്ന പ്രചാരണം വ്യാജമാണെന്ന് ഇവര്‍ പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ച രോഗികളില്‍ ഭൂരിഭാഗവും കുത്തിവെപ്പ് എടുത്തവരാണെന്നും എന്നാല്‍ ഇക്കാര്യം ആരോഗ്യ വകുപ്പ് മറച്ചുവെക്കുകയായിരുന്നു.
പകര്‍ച്ചവ്യാധികളുടെ മറവില്‍ മനുഷ്യാവകശങ്ങള്‍ ലംഘിച്ച് വാക്‌സിനുകള്‍ നല്‍കുന്നതില്‍ നിന്ന് ആരോഗ്യ വകുപ്പ് പിന്‍മാറണം. രക്ഷിതാവിന്റെ സമ്മതപത്രവും ആരോഗ്യ വകുപ്പിന്റെ സുരക്ഷാപത്രവും വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ അവകാശമാണ്.
സമ്മേളനത്തില്‍ എം.പി മത്തായി, തായാട്ട് ബാലന്‍, കല്‍പ്പറ്റ നാരായണന്‍, ഡോ. ജീവന്‍ ജോബ് തോമസ്, പ്രൊഫ. ശോഭീന്ദ്രനാഥ്, ഡോ. ജേക്കബ് വടക്കുംചേരി, ഡോ. പി എ കരീം തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ പി.എ പൗരന്‍, തായാട്ട് ബാലന്‍, മുജീബ് കൊക്കൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."