കേരളം കാണാന്‍പോകുന്നത് വലിയ ജനാധിപത്യ പ്രക്ഷോഭം: പി.എം സാദിഖലി
കോഴിക്കോട്: ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിയരയ്ക്കാനും പാര്‍ട്ടി മേധാവിത്വം അടിച്ചേല്‍പ്പിക്കുവാനുമുള്ള ശ്രമങ്ങളാണ് പിണറായി സര്‍ക്കാര്‍ തുടരുന്നതെങ്കില്‍ വലിയ ജനാധിപത്യ പ്രക്ഷോഭം കേരളം കാണേണ്ടി വരുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി മുന്നറിയിപ്പ് നല്കി.
ഇടതു സര്‍ക്കാരിന്റെ നൂറാം ദിനമായ ഇന്നലെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ വഞ്ചനാ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് സൗത്ത് - നോര്‍ത്ത് നിയോജക മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്ന് തവണ പാര്‍ട്ടി സെക്രട്ടറിയായ മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ കമ്യൂണിസ്റ്റ് രാജ് നടപ്പിലാക്കാനുള്ള അണിയറ നീക്കങ്ങളാണ് നടത്തുന്നത്. ഇ.എം.എസ് സര്‍ക്കാര്‍ വരെ വിചാരിച്ചിട്ട് നടക്കാത്ത കാര്യമാണിത്.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ സി.പി.എം ഇതിനായി കേരള പൊലിസിനെ തന്നെ ആദ്യം ശരിയാക്കി. പിണറായി ഭരണത്തില്‍ പൊലിസിനെ സി.പി.എമ്മിന്റെ പട്ടാളമാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ആഷിക്ക് ചെലവൂര്‍ അധ്യക്ഷത വഹിച്ചു.
സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് മൊയ്തീന് ബാബു സ്വാഗതം പറഞ്ഞു. ധര്‍ണക്ക് എം.എ. നിസാര്‍, ടി.പി.എം. ജിഷാന്‍, എന്‍. നാസി മൂപ്പന്, പി.വി. ഷംസുദ്ദീന്, എ.ടി. നാസര്‍, യു. സജീര്‍, കെ.വി. മന്‍സൂര്‍, എസ്.വി മുഹമ്മദ് ഷൗലിക്ക്, വി. സുബൈര്‍, അല്‍ത്താഫ് ഒ.വി, ഇര്‍ഷാദ് പുതിയങ്ങാടി, എ. സിജിത്ത് ഖാന്, സാബിത്ത് മായനാട് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."